From the blog

അനുരാഗലോലഗാത്രി വരവായി നീലരാത്രി വരികൾ

Spread the love

രചന: യൂസഫലി കേച്ചേരി
സംഗീതം: നൗഷാദ്
പാടിയത്: കെ ജെ യേശുദാസ്, പി സുശീല
ചിത്രം: ധ്വനി
രാഗം: ഗൗരിമനോഹരി

തര രാ…ര രാ….ര രാ..ര
തര രാ…ര രാ….ര രാ..ര
തര രാ…ര രാ‍….ര രാ‍..ര
അ ആ……………………
അ അ അ…. ……………

അനുരാഗലോലഗാത്രി വരവായി നീലരാത്രി
നിനവിന്‍ മരന്ദചഷകം
നിനവിന്‍ മരന്ദചഷകം
നെഞ്ചില്‍ പതഞ്ഞ രാത്രി
അനുരാഗലോലഗാത്രി വരവായി നീലരാത്രി

ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി മായാമയൂരമാടി
മായാമയൂരമാടി……..
ഒളി തേടി നിലാപ്പൂക്കള്‍
ഒളി തേടി നിലാപ്പൂക്കള്‍
വീഴുന്നു നിന്റെ കാല്‍ക്കല്‍
അനുരാഗലോലഗാത്രി വരവായി നീലരാത്രി

സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
സുരലോകമൊന്നു തീര്‍ത്തു..
ഉതിരുന്നു മന്ദമന്ദം
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം
അനുരാഗലോലഗാത്രി വരവായി നീലരാത്രി….

Anuraga Lola Gathri Lyrics

Lyrics: Yusuf Ali Kecheri

Movie: Dhwani (1988)

Music – Noushad Ali

Singer – K J Yeshudas

Raaga: Gourimanohari

Related Articles

പഴഞ്ചൊല്ലിൽ പതിരുണ്ടോ

Spread the love

Spread the loveപഴഞ്ചൊല്ലിൽ പതിരില്ല എന്ന് പഴമക്കാർ പറയുന്നത് വളരെ ശരിയാണ് കാരണം അതിൽ ചില വിലപ്പെട്ട അറിവുകൾ ഒളിച്ചിരിപ്പുണ്ടാവും ഒരുപാട് അനുഭവസമ്പത്ത് കൊണ്ട് ആർജ്ജിച്ചെടുത്ത അറിവുകൾ. ഈ ലേഖനത്തിൽ ഞാൻ പറഞ്ഞിരിക്കുന്ന പഴഞ്ചൊല്ലുകളുടെ അർത്ഥം വിശദമായി അതിന്റെ കൂടെ തന്നെ എഴുതിയിട്ടുണ്ട്. 1) ചോര കൂടാൻ ചീര […]

Leave a Reply

Your email address will not be published. Required fields are marked *