From the blog

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ വരികൾ

Spread the love

രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി
പാടിയത്: കെ ജെ യേശുദാസ്
ചിത്രം: തുമ്പോളി കടപ്പുറം

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

ഒഴുകുന്ന താഴംപൂ മണമിതു നാമിന്നും
പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2)
ഒരുക്കുന്നു കൂടൊന്നിതാ………..
ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
കടൽപെറ്റൊരീ മുത്തു ഞാനെടുക്കും
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2)
ഒരു നാടൻപാട്ടായിതാ …….
ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടൽത്തിരയാടുംനീ തീമണലിൽ
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

Related Articles

ഹാഷ്ടാഗ് സോപ് കൊറോണ ഹാഷ്ടാഗ് ഡിസ്റ്റൻസ് കൊറോണ

Spread the love

Spread the loveപണ്ഡിതനെന്നില്ല പാമരനെന്നില്ല രാജാവെന്നില്ല സാധാരണക്കാരനെന്നില്ല ഇംഗ്ലണ്ടിലെ പ്രിൻസ് ചാൾസിനും കൊറോണ പിടിച്ചു സഹോദരരേ നിങ്ങൾ വീട്ടിൽ ഇരിക്കൂ തല്ക്കാലം നമുക്ക് കൊറോണയെ മരുന്നുകൊണ്ട് കീഴടക്കാൻ ആവില്ല അതുകൊണ്ട് തല്ക്കാലം സോപ്പിട്ട് നിൽക്കൂ ഓരോ തൂണിലും തുരുമ്പിലും ഓരോ മനുഷ്യരിലും കൊറോണ വസിക്കുന്നു എന്ന് കരുതി എല്ലാവരെയും […]

കോവിഡ് -19 സ്ഥീരീകരിച് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പതിനായിരം രൂപയുടെ ധനസഹായം. അപേക്ഷിക്കണ്ടേ ലിങ്ക് ഇതോടൊപ്പം 

Spread the love

Spread the love01/01/2020 – നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തി കോവിഡ് -19 സ്ഥീരീകരിച്ച എല്ലാ പ്രവാസികള്‍ക്കും സാന്ത്വന പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ₹10000/- (പതിനായിരം രൂപ മാത്രം) രൂപയുടെ ധനസഹായം അനുവദിക്കുന്നു. മുകളില്‍ പറഞ്ഞ […]

കോവിഡ്-19 വൈറസ് പൂച്ചകളെ ബാധിച്ചേക്കാം പക്ഷെ പട്ടികളെ ബാധിക്കില്ല: റിസർച്ച് റിപ്പോർട്ട് 

Spread the love

Spread the loveമുന്നറിയിപ്പ്: ഇത് ബയോആർക്കൈവിൽ പ്രസിദ്ധീകരിച്ച ഒരു റിസർച്ച് ആണ്. ഇതിന്റെ ആധികാരികത ഈ പേപ്പറിന്മേലുള്ള റിവ്യൂ പ്രോസസ്സ് കഴിഞ്ഞതിനു ശേഷം മാത്രമേ ഉറപ്പിക്കാനാവൂ. അതുകൊണ്ടുതന്നെ ലോകാരോഗ്യ സംഘടന പോലുള്ള ഏജൻസികൾ ഇപ്പോൾ ഇതിന്മേൽ അഭിപ്രായം പറയില്ല. ആധികാരികമായ റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ അവർ ഇങ്ങനെയുള്ള കാര്യങ്ങളിൽ വെളിപ്പെടുത്തൽ നടത്തൂ. അതുകൊണ്ടു […]

Leave a Reply

Your email address will not be published. Required fields are marked *