സംഗീതം: ജോൺസൺ
രചന: ഒ എൻ വി കുറുപ്പ്
പാടിയത്: കെ ജെ യേശുദാസ്
ചിത്രം: നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986)
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ (2)
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ-
പ്പാൽമണികൾ കനമാർന്നതില്ലേ
മദകൂജനമാർന്നിണപ്പ്രാക്കളില്ലേ (മാതളങ്ങൾ…)
പുലർ വേളകളിൽ വയലേലകളിൽ
കണി കണ്ടു വരാം കുളിർ ചൂടി വരാം
പവിഴം പോൽ പവിഴാ…..ധരം പോൽ
പനിനീർ പൊൻ മുകുളം പോ…ൽ
നിന്നനുരാഗമിതെൻ സിരയിൽ സുഖ
ഗന്ധമെഴും മദിരാസവമായ് (2)
ഇളമാനിണ നിൻ കുളിർമാറിൽ സഖീ (നിന്നനുരാഗ…)
തരളാർദ്രമിതാ തല ചായ്ക്കുകയായ്
വരു സുന്ദരി എൻ മലർ ശയ്യയിതിൽ
പവിഴം പോൽ പവിഴാ…..ധരം പോൽ
പനിനീർ പൊൻ മുകുളം പോ…ൽ
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ
പവിഴം പോൽ പവിഴാ…….ധരം പോൽ
പനിനീർ പൊൻ മുകുളം പോ…….ൽ