From the blog

പ്ലസ് വൺ പ്രവേശനത്തിന് ലഭിക്കുന്ന ബോണസ് പോയിന്റുകൾ എങ്ങനെയൊക്കെ

Spread the love

പ്ലസ് വൺ പ്രവേശനവുമാ യി ബന്ധപ്പെട്ട് ലഭ്യമാവുന്ന ബോണസ് പോയിന്റുകളെ കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ബോണസ് പോയിന്റുകൾ :

01 : പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.

02 : SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

03 : താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

04 : താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.

05 : താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ
2 ബോണസ് പോയിൻറ് ലഭിക്കും.

06 : NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.

07 : കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

08 : ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

Related Articles

ഇതാ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു മലയാളം ഷോർട് ഫിലിം 

Spread the love

Spread the loveതീർച്ചയായും നന്നായി എടുത്തിരിക്കുന്ന, അഭിനേതാക്കൾ വളരെ നാച്ചുറൽ ആയി അഭിനയിച്ചിരിക്കുന്ന ഒരു ഷോർട് ഫിലിം ആണ് ഇത്. കൂടാതെ ഈ ഷോർട് ഫിലിം നമ്മെ കുറച്ചു കാര്യങ്ങൾ പഠിപ്പിക്കുക കൂടി ചെയ്യും. 

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ വരികൾ

Spread the love

Spread the loveരചന: ഒ എൻ വി കുറുപ്പ് സംഗീതം: സലിൽ ചൗധരി പാടിയത്: കെ ജെ യേശുദാസ് ചിത്രം: തുമ്പോളി കടപ്പുറം കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2) കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന […]

കോവിഡ് -19 സ്ഥീരീകരിച് നാട്ടിൽ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പതിനായിരം രൂപയുടെ ധനസഹായം. അപേക്ഷിക്കണ്ടേ ലിങ്ക് ഇതോടൊപ്പം 

Spread the love

Spread the love01/01/2020 – നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തി കോവിഡ് -19 സ്ഥീരീകരിച്ച എല്ലാ പ്രവാസികള്‍ക്കും സാന്ത്വന പദ്ധതിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ₹10000/- (പതിനായിരം രൂപ മാത്രം) രൂപയുടെ ധനസഹായം അനുവദിക്കുന്നു. മുകളില്‍ പറഞ്ഞ […]

Leave a Reply

Your email address will not be published. Required fields are marked *