രചന: യൂസഫലി കേച്ചേരി
സംഗീതം: നൗഷാദ്
പാടിയത്: കെ ജെ യേശുദാസ്, പി സുശീല
ചിത്രം: ധ്വനി
രാഗം: ഗൗരിമനോഹരി
തര രാ…ര രാ….ര രാ..ര
തര രാ…ര രാ….ര രാ..ര
തര രാ…ര രാ….ര രാ..ര
അ ആ……………………
അ അ അ…. ……………
അനുരാഗലോലഗാത്രി വരവായി നീലരാത്രി
നിനവിന്‍ മരന്ദചഷകം
നിനവിന്‍ മരന്ദചഷകം
നെഞ്ചില്‍ പതഞ്ഞ രാത്രി
അനുരാഗലോലഗാത്രി വരവായി നീലരാത്രി
ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി മായാമയൂരമാടി
മായാമയൂരമാടി……..
ഒളി തേടി നിലാപ്പൂക്കള്‍
ഒളി തേടി നിലാപ്പൂക്കള്‍
വീഴുന്നു നിന്റെ കാല്‍ക്കല്‍
അനുരാഗലോലഗാത്രി വരവായി നീലരാത്രി
സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
സുരലോകമൊന്നു തീര്‍ത്തു..
ഉതിരുന്നു മന്ദമന്ദം
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം
അനുരാഗലോലഗാത്രി വരവായി നീലരാത്രി….
Anuraga Lola Gathri Lyrics
Lyrics: Yusuf Ali Kecheri
Movie: Dhwani (1988)
Music – Noushad Ali
Singer – K J Yeshudas
Raaga: Gourimanohari