രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ജോൺസൺ
പാടിയത്: കെ ജെ യേശുദാസ്
ചിത്രം: നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ
ആകാശമാകേ… കണിമലർ കതിരുമായ് പുലരി പോൽ വരൂ(2)
പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ…
ആകാശമാകേ …
വയലിനു പുതു മഴയായ് വാ കതിരാടകളായ്
വയണകൾ കദളികൾ ചാർത്തും കുളിരായി വാ (2)
ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറു മുന്തിരി തളിർ പന്തലും
ഒരു വെൺപട്ടു നൂലിഴയിൽ …മുത്തായ് വരൂ…
ആകാശമാകേ…കണിമലർ കതിരുമായ് പുലരി പോൽ വരൂ
പുലരിയിലിളവെയിലാടും പുഴ പാടുകയായ്
പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ (2)
മലർവാക തൻ നിറതാലവും അതിലായിരം കുളുർ ജ്വാലയും
വരവേൽക്കയാണിതിലേ … ആരോമലേ…
ആകാശമാകേ…കണിമലർ കതിരുമായ് പുലരി പോൽ വരൂ
പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ…
ആകാശമാകേ …
ലാലാലലാലാ…ലാലാലലാലാ…ലാലാലലാലാ…