From the blog

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ വരികൾ

Spread the love

രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി
പാടിയത്: കെ ജെ യേശുദാസ്
ചിത്രം: തുമ്പോളി കടപ്പുറം

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

ഒഴുകുന്ന താഴംപൂ മണമിതു നാമിന്നും
പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2)
ഒരുക്കുന്നു കൂടൊന്നിതാ………..
ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
കടൽപെറ്റൊരീ മുത്തു ഞാനെടുക്കും
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2)
ഒരു നാടൻപാട്ടായിതാ …….
ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടൽത്തിരയാടുംനീ തീമണലിൽ
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

Related Articles

Coronavirus Sathyavum Midhyayum

Spread the love

Spread the love കൊറോണ വൈറസ് സത്യവും മിഥ്യയും  ശാസ്ത്രീയമായ പഠനങ്ങളിൽ നിന്നും മനസ്സിലാക്കിയവയുമായ വിവരങ്ങൾ മാത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.ചോദ്യോത്തര രീതിയിൽ ഓരോന്നും വായിക്കാവുന്നതാണ്  എന്താണ് കൊറോണ വൈറസ് ലക്ഷണങ്ങൾ? ജലദോഷം, തുമ്മൽ, ചുമ, പനി , ശ്വസോച്ഛാ ശ്വാസോച്‌വാസത്തിനുബുദ്ധിമുട്ടനുഭവപ്പെടൽ എന്നിവ. രോഗം ഗുരുതരമായ അവസ്ഥയിൽ ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി […]

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെവന്ന പ്രവാസി മലയാളികൾക്ക് അടിയന്തര ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ

Spread the love

Spread the love01/01/2020 – നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാതെ നില്‍ക്കുന്നവര്‍ക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും ₹5,000/- (അയ്യായിരം രൂപ […]

Leave a Reply

Your email address will not be published. Required fields are marked *