From the blog

കൊറോണ: നമ്മുടെ കുട്ടികളെ എങ്ങനെ ശ്രദ്ധിക്കാം. ഒരധ്യാപകൻ്റെ സന്ദേശം

Spread the love

👩‍👧👩‍👦 കുട്ടികൾ നമ്മുടെ സമ്പത്ത്.👨‍👦👨‍👧
(കൊറോണ _ നമ്മുടെ കുട്ടികളെ എങ്ങനെ ശ്രദ്ധിക്കാം.) ഒരധ്യാപകൻ്റെ സന്ദേശം

(ആരോഗ്യ പ്രവർത്തകരുമായി ചർച്ച ചെയ്ത് തയ്യാറാക്കിയത് )

അടുത്ത രണ്ടാഴ്ചക്കാലം വളരെയേറെ ജാഗ്രത വേണ്ട കാലമാണ്. കൊറോ ണയുടെ സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യത വളരെയേറെയാണ്. ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്.

1 👉നമ്മുടെ കുട്ടികളെ അങ്ങുമിങ്ങും കറങ്ങി നടക്കാൻ അനുവദിക്കരുത്.
2.👉 സാധനങ്ങൾ വാങ്ങാൻ തുടരെ തുടരെ കടകളിൽ അയക്കരുത്.
3. 👉അടുത്ത വീടുകളിൽ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്കല്ലാതെ പറഞ്ഞു വിടരുത്.
4.👉 വീട്ടിൽ നിന്ന് നിശ്ചിത ദുരത്തിനപ്പുറം കൂട്ടം കൂടി കളിയിലേർപ്പെടുന്നത് കഴിയുന്നതും ഒഴിവാക്കുക. ചുറ്റുവട്ടത്തെ ചെറു ഗ്രൂപ്പുകളുമായി ചേർന്ന് കളിക്കുന്നത് നിരുത്സാഹപ്പെടുത്തരുത്.
5. 👉ബന്ധുവീടുകളിൽ അത്യാവശ്യമല്ലാത്ത സന്ദർശനങ്ങൾ ഒഴിവാക്കുകയും കുട്ടികളെ അവിടെ നിർത്താതിരിക്കുകയും ചെയ്യുക
6👉 തെയ്യം ,അമ്പലം, വിവാഹം, കുടിയാൽ, തുടങ്ങിയവയൊക്കെ രണ്ടാഴ്ചക്കാലത്തേക്ക് ഒഴിവാക്കുക.
7👉 പുറത്തേക്ക് പോയി വന്നാൽ കാലും കയ്യും മുഖവും നന്നായി സോപ്പിട്ട് കഴുകി വീട്ടിൽ കയറാനുള്ള ശീലം ഉണ്ടാക്കിയെടുക്കുക.( ഇടയ്ക്കിടേ കൈകൾ ഹാൻ്റ് വാഷ് ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്.)
8.👉നഗരത്തിലോ കടയിലോ മറ്റെവിടെയെങ്കിലുമോ പോയി വന്നാൽ വസ്ത്രങ്ങൾ വർക്ക് ഏരിയയിൽ വെച്ചോ മറ്റോ ഊരിമാറ്റി വീട്ടിൽ കയറാൻ ശീലിപ്പിക്കുക. കഴിയുമെങ്കിൽ കളിച്ച് കയറുക.(ജോലി ആവശ്യങ്ങൾക്കായി പുറത്ത് പോയി വരുന്ന മുതിർന്നവർ ഇത്തരത്തിൽ ശീലിക്കുന്നത് ഏറ്റവും ഉത്തമം)
9👉 മുതിർന്നവർ പുറത്ത് പോയി വന്ന ഉടനെ കുട്ടികൾക്ക് ഫോൺ ,വണ്ടിയുടെ കീ, പേന തിന്നാനുള്ള പൊതികൾ ( പൊതികൾ മാറ്റി കൊടുക്കാം) എന്നിവ നേരിട്ട് നല്കരുത്.
10 👉സാനിറ്ററി സാധനങ്ങളുപയോഗിച്ച് വൃത്തിയാക്കിയ ഫോൺ മാത്രമേ കുട്ടികൾക്ക് നല്കാവു.
11👉 വീട്ടിലേക്ക് വരുന്ന സന്ദർശകരിൽ നിന്ന് നിശ്ചിത അകലം പലിക്കാനുളള നിർദ്ദേശങ്ങൾ നല്കുക. “ശാരീരിക അകലം സാമൂഹിക ഒരുമ” അതാകട്ടെ നമ്മുടെ മുദ്രാവാക്യം’
12👉 ആളുകളോട് ഇsപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കാൻ കട്ടികളോട് നിർദേശിക്കുക.
13👉 പുറമേ നിന്നുള്ളവർ നല്കുന്ന ഭക്ഷണ സാധനങ്ങൾ വാങ്ങിക്കഴിക്കരുതെന്ന് അറിയിക്കുക.
14👉 വീടിന് പുറമേയുള്ള കുട്ടികളുമായി ഭക്ഷണം പങ്ക് വെച്ച് കഴിക്കുന്നത് ഒഴിവാക്കുക.
16👉 കൈ കഴുകാതെ മിഠായി, മറ്റു പലഹാരങ്ങൾ പഴങ്ങൾ എന്നിവ ഭക്ഷിക്കരുത്.
17👉 പണം കൈകാര്യം ചെയ്യുന്നതിൽ നിന്ന് കുട്ടികളെ ഒഴിവാക്കുക.
18👉 പാൽ, പത്രം എന്നിവ വാങ്ങുന്നതിന് കുട്ടികളെ അയക്കരുത്.
19👉 രണ്ടാഴ്ചക്കാലം ചെറിയ കുട്ടികൾക്ക് വീട്ടിൽത്തന്നെ കഴിയാവുന്ന തരത്തിലുള്ള വിനോദപ്രവർത്തനങ്ങൾ ഏർപ്പെടുത്തുക.
20👉മേൽപ്പറഞ്ഞവയെല്ലാം അരുത്, അരുത് എന്ന് നേരിട്ട് പറയാതെ തന്ത്രപരമായി അവരെ ബോധ്യപ്പെടുത്താൻ ശ്രദ്ധിക്കണം’ അവരിൽ ഭീതി ജനിപ്പിക്കരുത്.
നമ്മുടെ കുട്ടികളെ സംരക്ഷിക്കാൻ നമ്മൾ മാത്രമേയുള്ളൂ…. നമ്മുടെ വിദ്യാലയത്തിലെ ഒരു കുട്ടിക്കും വൈറസ് ബാധിക്കാതിരിക്കാൻ നാം തന്നെ ശ്രദ്ധിക്കണം. ഓർക്കുക ,നമ്മുടെ കുട്ടികൾ നാടിൻ്റെ സമ്പത്ത്. നിങ്ങളുടേയും ഞങ്ങളുടേയും ഓമനകൾ.

Related Articles

Coronavirus Sathyavum Midhyayum

Spread the love

Spread the love കൊറോണ വൈറസ് സത്യവും മിഥ്യയും  ശാസ്ത്രീയമായ പഠനങ്ങളിൽ നിന്നും മനസ്സിലാക്കിയവയുമായ വിവരങ്ങൾ മാത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.ചോദ്യോത്തര രീതിയിൽ ഓരോന്നും വായിക്കാവുന്നതാണ്  എന്താണ് കൊറോണ വൈറസ് ലക്ഷണങ്ങൾ? ജലദോഷം, തുമ്മൽ, ചുമ, പനി , ശ്വസോച്ഛാ ശ്വാസോച്‌വാസത്തിനുബുദ്ധിമുട്ടനുഭവപ്പെടൽ എന്നിവ. രോഗം ഗുരുതരമായ അവസ്ഥയിൽ ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി […]

ഈ അമ്മയുടെയും മോന്റെയും കൊറോണയെക്കുറിച്ചുള്ള സംസ്സാരം നോക്കൂ തീർച്ചയായും നിങ്ങൾക്കും പ്രയോജനപ്പെടും

Spread the love

Spread the loveഅമ്മേ എന്താണമ്മേ ഈ കോവിഡ്-19 കൊറോണ വൈറസ്? അത് മോനേ അത് രോഗം പരത്തുന്ന ഒരു തരം രോഗാണു ആണ്. എന്ത് രോഗമാണമ്മേ കൊറോണ വൈറസ് കൊണ്ടുണ്ടാകുന്നത്? അത് മോനേ കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ എത്തിയാൽ നമുക്ക് പനി, ജലദോഷം, ചുമ, തുമ്മൽ, ശ്വാസകോശ […]

Leave a Reply

Your email address will not be published. Required fields are marked *