From the blog

പ്ലസ് വൺ പ്രവേശനത്തിന് ലഭിക്കുന്ന ബോണസ് പോയിന്റുകൾ എങ്ങനെയൊക്കെ

Spread the love

പ്ലസ് വൺ പ്രവേശനവുമാ യി ബന്ധപ്പെട്ട് ലഭ്യമാവുന്ന ബോണസ് പോയിന്റുകളെ കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ബോണസ് പോയിന്റുകൾ :

01 : പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.

02 : SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

03 : താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

04 : താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.

05 : താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ
2 ബോണസ് പോയിൻറ് ലഭിക്കും.

06 : NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.

07 : കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

08 : ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

Related Articles

കൊറോണയ്ക്ക് മരുന്നുണ്ടോ? ഒരു ആയുർവേദ ഡോക്ടറുടെ കുറിപ്പ് 

Spread the love

Spread the loveകൊറോണയ്ക്ക് മരുന്നില്ലെന്ന് അലോപ്പതിക്കാർ! ഇതു കേട്ടാൽ തോന്നും ബാക്കിയെല്ലാ രോഗത്തിനും അവർക്ക് മരുന്നുണ്ടെന്ന്! ഇതു വായിച്ച് എനിക്കെതിരെ ചീത്ത വിളിക്കാൻ തുടങ്ങും മുമ്പ് ഇനി പറയുന്ന കാര്യങ്ങൾ ഒന്നു മനസിരുത്തി വായിച്ചിട്ട് ചീത്ത വിളിച്ചോളു. രാവിലെ ഞാനൊരു സൈക്ലിങ്ങിനിറങ്ങിയതാണ്. എൻ്റെ സഹപാഠി തോമസ് മുറ്റത്തുലാന്നുന്നതിനിടെ എന്നെക്കണ്ട് […]

സ്ത്രീകൾക്ക് നാവുണ്ടായതെങ്ങനെ. ഒരു വാട്സ്ആപ്പ് കോമഡി 

Spread the love

Spread the loveസ്ത്രീകളെ നിർമ്മിച്ച ദിവസം ദൈവം വളരെ വൈകിയും പ്രവർത്തിയിൽ ആയിരുന്നു…… ഇത് കണ്ടുവന്ന ഒരു സ്വർഗ്ഗനിവാസി ചോദിച്ചു…. “എന്തിനാ ഇതിനും മാത്രം സമയമെടുക്കുന്നത് ??” ദൈവം ചോദിച്ചു… “ഞാൻ അവളെ നിർമ്മിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് നീ കാണുന്നില്ലേ ??” “അവൾക്ക് എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ അറിയണം… […]

വയർ കുറയ്ക്കാനുള്ള യോഗ ചെയ്യുന്നതെങ്ങനെ. Dr അമ്മിണി S ഗുരുവായൂർ 

Spread the love

Spread the loveഈ യോഗാസനം ചെയ്താൽ യറിലടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പലിഞ്ഞു പോകുന്നതിനാൽ കുടവയർ പോകുന്നു. പ്രസവശേഷം Muscles ൻ്റെ Elasticity നഷ്ടപ്പെട്ട് വയറിൻ്റെ ഭംഗി കുറഞ്ഞ സ്ത്രീകൾക്ക് ഈ യോഗാസനങ്ങൾ സ്ഥിരമായി ചെയ്യുന്നതു കൊണ്ട് പരിഹാരമാവുന്നു. ഹെർണിയ (Umbilical & lnguinal) ,Prolapsed uterus & Rectum  എന്നിവ […]

Leave a Reply

Your email address will not be published. Required fields are marked *