രചന: യൂസഫലി കേച്ചേരി
സംഗീതം: നൗഷാദ്
പാടിയത്: കെ ജെ യേശുദാസ്, പി സുശീല
ചിത്രം: ധ്വനി
രാഗം: ആഭേരി
മാനസനിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനിയുണർത്തി(2)
ഭാവനയാകും
പൂവനിനിനക്കായ്
വേദിക പണിതുയർത്തി…
വേദിക പണിതുയർത്തി
മാനസനിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനിയുണർത്തി
രാഗവതീ നിൻ
രമ്യശരീരം
രാജിതഹാരം മാന്മഥസാരം
വാർകുനുചില്ലിൽ വിണ്മലർ വല്ലി
ദേവദുകൂലം
മഞ്ജുകപോലം
പാലും തേനും എന്തിനുവേറേ
ദേവീ നീ മൊഴിഞ്ഞാൽ
ദേവീ നീ മൊഴിഞ്ഞാൽ
മാനസനിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനിയുണർത്തി
മാനസനിളയിൽ പൊന്നോളൾ
മഞ്ജീ….രധ്വനിയുണർത്തി
രൂപവതീ നിൻ മഞ്ജുളഹാസം
വാരൊളിവീശും
മാധവമാസം
നീൾമിഴിനീട്ടും തൂലികയാൽ നീ
പ്രാണനിലെഴുതീ
ഭാസുരകാവ്യം
നീയെൻ ചാരേ വന്നണയുമ്പോൾ
ഏതോ നിർവൃതി ഞാൻ
ഏ….തോ നിർവൃതി ഞാൻ
മാനസനിളയിൽ പൊന്നോളങ്ങൾ
മഞ്ജീരധ്വനിയുണർത്തി
മാനസനിളയിൽ പൊന്നോളൾ
മഞ്ജീ….രധ്വനിയുണർത്തി
പസ…സ…സനിപമ..പമ…
പരി രി രി സനി ഗ.രിഗ സ.
ഭാവനയാകും പൂവനി
നിനക്കായ്…
വേദിക പണിതുയർത്തി…… ആ…
ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയർത്തി..
Maanasanilayil ponnolangal Lyrics
Malayalam Movie Dhwani (1988)
Music Director: Naushad
Movie: Dhwani
Singer: KJ Yesudas
Lyrics Yusafali Kecheri
Raaga: Aabheri