From the blog

വിദ്യാഭ്യാസം മാനവീയതയുടെ അളവുകോൽ ആണോ? 

Spread the love

ശ്രീ T N ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്. അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ കീഴ്ക്കാണാം കുരുവിയുടെ കൂടുകൾ, ഇത് കണ്ട് അവരവിടെ ഇറങ്ങി കൂട്ടത്തിൽ ഭാര്യക്കൊരു ആഗ്രഹം ഇതിൽ 2 കൂടുകൾ വീട്ടിൽ വയ്ക്കാൻ വേണം.

തോട്ടത്തിൽ പശുക്കളെ മേയ്ച്ച് നിന്ന ഒരു ബാലകനെ പോലീസുകാർ വിളിച്ച് ആവശ്യം അറിയിച്ചു.ടി എൻ ശേഷൻ അവന് 10 രൂപ കൊടുക്കാമെന്നായി. അവൻ പറ്റില്ലാ എന്ന് പറഞ്ഞു. എന്നാൽ 50 രൂപ തരാമെന്നായി ശേഷൻ. പോലീസ് അവനെ നിർബ്ബന്ധിച്ചു വലിയ സാറാണ് ചെയ്തു കൊടുക്കണം.ഉടൻ അവൻ ശേഷനോടും ഭാര്യയോടും പറഞ്ഞു. എന്ത് തന്നാലും ഞാനിത് ചെയ്യില്ല സാബ്ജി. ആ കൂടിനുള്ളിൽ കിളിയുടെ കുഞ്ഞുങ്ങൾ ഉണ്ടാവും ഞാനിത് സാബിന് തന്നാൽ വൈകുന്നേരം അതിൻ്റെ അമ്മക്കിളി കുഞ്ഞിനുള്ള ഭക്ഷണവുമായി വരും കുഞ്ഞുങ്ങളെ കണ്ടില്ലങ്കിൽ അത് കരയും അത് എനിക്ക് കാണാൻ വയ്യ. ഇത് കേട്ട് ശേഷനും ഭാര്യയും സ്തഭതരായി.

ശേഷൻ പറയുന്നു എൻ്റെ സ്ഥാനങ്ങളും IAS ഉം ആ കാലിമേയ്ക്കുന്ന കൊച്ചു ബാലകനു മുന്നിൽ ഉരുകി ഇല്ലാതായി. ഒരു കടുക് മണിയോളം ചെറുതായി ഞാനവൻ്റെ മുന്നിൽ. ആഗ്രഹം ഉപേക്ഷിച്ച് തിരികെ വന്ന ശേഷനെ ദിവസങ്ങളോളം കുറ്റബോധത്താൽ വേട്ടയാടി ആ സംഭവം..

വിദ്യാഭ്യാസവും സ്യൂട്ടും കോട്ടും ഒരിക്കലും മാനവീയതയുടെ അളവുകോലല്ല…

Related Articles

ഒരു രാഗമാലകോർത്തു സഖീ വരികൾ

Spread the love

Spread the loveരചന: യൂസഫലി കേച്ചേരിസംഗീതം: നൗഷാദ്പാടിയത്: കെ ജെ യേശുദാസ്ചിത്രം: ധ്വനി ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയാ…യ്മനസ്സിൻ ശുഭാഗ്നിസാ…ക്ഷിയായ് നിൻ മാറിൽ ചാ..ർത്തുവാ..ൻ.ഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാ…രയായ് തവഹാസമെൻ…. പ്രഭാകിരണം ഭീ…..തരാ…ത്രിയിൽതവഹാ…സമെൻ… പ്രഭാ…കിരണം ഭീ..തരാ…ത്രിയിൽകവിൾവാ..ടുകിൽ സദാ…തമസ്സെൻകാ…വ്യയാ….ത്രയിൽകവിൾവാ…ടുകിൽ സദാ…തമസ്സെൻകാ…വ്യയാ….ത്രയിൽഒരു രാഗമാലകോർത്തു സഖീ ബാഷ്‌പധാരയായ് പറയാ…തറിഞ്ഞു ദേ…വിഞാൻ‌ നിൻരാ…ഗവേദന.. നിൻരാ….ഗവേ…ദന…പറയാ…തറി…ഞ്ഞു […]

Leave a Reply

Your email address will not be published. Required fields are marked *