കൊറോണ വൈറസ് സത്യവും മിഥ്യയും
ശാസ്ത്രീയമായ പഠനങ്ങളിൽ നിന്നും മനസ്സിലാക്കിയവയുമായ വിവരങ്ങൾ മാത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
ചോദ്യോത്തര രീതിയിൽ ഓരോന്നും വായിക്കാവുന്നതാണ്
എന്താണ് കൊറോണ വൈറസ് ലക്ഷണങ്ങൾ?
ജലദോഷം, തുമ്മൽ, ചുമ, പനി , ശ്വസോച്ഛാ ശ്വാസോച്‌വാസത്തിനുബുദ്ധിമുട്ടനുഭവപ്പെടൽ എന്നിവ.
രോഗം ഗുരുതരമായ അവസ്ഥയിൽ ന്യൂമോണിയ, അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, കിഡ്നി തകരാർ എന്നിവ കൂടി മരണം വരെയും സംഭവിക്കാം.
എന്നാൽ നിപ്പ യെ അപേക്ഷിച്ചു കൊറോണ വൈറസ് മൂലമുള്ള മരണ നിരക്ക് വളരെ കുറവാണ്. യഥാർത്ഥത്തിൽ മരണനിരക്ക് 2 – 5 % മാത്രമേയുള്ളു.
അതുകൊണ്ടു കുഴപ്പമില്ല എന്നല്ല. ജാഗ്രത അത്യാവശ്യം തന്നെയാണ്. കൊറോണ വൈറസ് ന്റെ കുഴപ്പം എന്താണെന്നാൽ വൈറസ് ബാധ ഉണ്ടായാൽ ഉടൻ തന്നെ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല.
10 – 14 ദിവസത്തോളം ഇൻകുബേഷൻ പീരിയഡിൽ കഴിയുന്ന വൈറസ് അതിനുശേഷം പെട്ടെന്ന് രോഗം മൂർച്ഛിക്കാൻ കാരണമാകുന്നു എന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്.
കൊറോണ വൈറസ് മറ്റ് അറിവുകൾ
കൊറോണ വൈറസുകൾ സൂനോട്ടിക് ആണ്. അതായത് അവ മൃഗങ്ങൾക്കും മനുഷ്യർക്കും ഇടയിൽ പകരുന്നതാണ്.
കൊറോണ വൈറസ് മൂലമുള്ള മരണ നിരക്ക് – 2 – 3 %.
കൊറോണ വൈറസ് വന്നവർക്ക് അതാത് സ്ഥലത്തുള്ള എല്ലാ മെഡിക്കൽ സെന്ററുകളിലും ചികിത്സ ലഭ്യമാണ്
ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കൊറോണ വൈറസ് സംഭവങ്ങൾ
മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS-CoV ) മിഡിൽ ഈസ്റ്റിൽ ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തി.
കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (SARS-CoV ) പൂച്ചകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തി.
മനുഷ്യരിൽ മുമ്പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ ഇനം കൊറോണ വൈറസ് (nCoV) ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇപ്പോൾ ചൈനയിലെ വുഹാനിൽ നിന്നും മാത്രമേ മരണത്തിനു കാരണമാകുന്ന കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അതിനാൽ അനാവശ്യമായി ഭയപ്പെടാതിരിക്കുക. പക്ഷേ രോഗം വരാതിരിക്കാനുള്ള മാർഗങ്ങൾ വേണ്ട സാഹചര്യങ്ങളിൽ സ്വീകരിക്കുക.
കൊറോണ വൈറസുമായി ബന്ധപ്പെട്ട ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ള (ഉദാ., തുമ്മൽ, ചുമ മുതലായവ) വ്യക്തികളുടെ 1 മീറ്ററിനുള്ളിൽ അണുബാധയുള്ള ശ്വാസകോശ തുള്ളികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നാണ് പുതിയ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
രോഗം പകരാതിരിക്കാൻ എന്തൊക്കെ ചെയ്യാം?
ലോകാരോഗ്യസംഘടന പറയുന്നത് പ്രകാരം ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ടത് പതിവായി കൈ കഴുകുക, ചുമയ്ക്കുബോഴും തുമ്മുമ്പോഴും മൂക്കും വായും ടിഷ്യു പേപ്പർ കൊണ്ടോ തെല്ലെങ്കിൽ നിങ്ങളുടെ കൈകൾ മടക്കിപ്പിടിച്ചു നിങ്ങളുടെ മുട്ടിന് മുകളിലുള്ള ഭാഗം കൊണ്ട് മറയ്ക്കുന്ന വിധത്തിലോ (flexed elbow, ചിത്രം നോക്കുക) തുമ്മുക എന്നിവയാണ്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ കൈപ്രതലങ്ങളിൽ വൈറസ് ബാധ കുറഞ്ഞിരിക്കും. കൈകൾ കൊണ്ട് മറ്റു വസ്തുക്കൾ തൊടുമ്പോഴും, കതകുകളിലും മറ്റും പിടിക്കുമ്പോഴും, ഹസ്തദാനം ചെയ്യുമ്പോഴും ഒക്കെയാണ് കൂടുതലും മറ്റുള്ളവർക്ക് രോഗം പകരുവാനിടയാകുന്നത്. അതിനാൽ ഇങ്ങനെ ചെയ്യുന്നത് രോഗം പകരാതിരിക്കാൻ കുറച്ചെങ്കിലും സഹായിക്കും.

ഇതെല്ലാം എല്ലാ രോഗങ്ങൾക്കും ബാധകമായതിനാൽ ഇതൊക്കെ പതിവായി ശീലിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് നല്ലതുതന്നെയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കൂടാതെ അനാവശ്യമായി മൂക്കിലും വായിലും ചുണ്ടിലുമൊക്കെ തൊടാതെയിരിക്കുക. നിർഭാഗ്യവശാൽ രോഗകാരിയായ വൈറസ് നിങ്ങളുടെ കൈയ്യിൽ പറ്റിയിട്ടുണ്ടെങ്കിൽ ശ്വാസകോശത്തിലേയ്ക്ക് എത്തിച്ചേരാതിരിക്കാൻ ഇത് സഹായിക്കും.
ടിഷ്യു പേപ്പർ ഉപയോഗിക്കുകയാണെങ്കിൽ അവ ഉപയോഗ ശേഷം വെറുതെ എവിടെയെങ്കിലും ഇടാതെ ഒരു പ്ലാസ്റ്റിക് കവറിൽ ഇട്ട ശേഷം പരമാവധി വേഗത്തിൽ തന്നെ വൈറസ് നെ നശിപ്പിച്ചു കളയാൻ ശ്രമിക്കുക.
രോഗി ആയ ആൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?
യഥാർത്ഥത്തിൽ രോഗം നിര്ണയിക്കപ്പെടുന്ന അല്ലെങ്കിൽ സംശയമുള്ള ആളുകളാണ് കൂടുതലായും രോഗം പകരാതെയിരിക്കാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്.
1. പതിവായി ആൽക്കഹോൾ ബേസ്ഡ് സോപ്പുപയോഗിച്ചു അല്ലെങ്കിൽ സാധാ സോപ്പ് കൊണ്ട് കൈ കഴുകുക . കൈകൾ കൊണ്ട് മറ്റു വസ്തുക്കൾ തൊടുമ്പോഴും, കതകുകളിലും മറ്റും പിടിക്കുമ്പോഴും, ഹസ്തദാനം ചെയ്യുമ്പോഴും ഒക്കെയാണ് കൂടുതലും മറ്റുള്ളവർക്ക് രോഗം പകരുവാനിടയാകുന്നത്. അതിനാൽ ഇങ്ങനെ ചെയ്യുന്നത് രോഗം പകരാതിരിക്കാൻ കുറച്ചെങ്കിലും സഹായിക്കും.
2. എപ്പോഴും മെഡിക്കൽ മാസ്ക് ധരിക്കുക. ചുമയ്ക്കുബോഴും തുമ്മുമ്പോഴും ഒക്കെ രോഗവാഹിയായ സ്രവങ്ങൾ സമീപത്തെ പ്രതലങ്ങളിലേയ്ക്കും മറ്റുള്ളവരിലേക്കും പതിക്കാതിരിക്കാൻ ഇത് വളരെയധികം സഹായിക്കും.
3. ചുമയ്ക്കുബോഴും തുമ്മുമ്പോഴും മൂക്കും വായും ടിഷ്യു പേപ്പർ കൊണ്ടോ തെല്ലെങ്കിൽ നിങ്ങളുടെ കൈകൾ മടക്കിപ്പിടിച്ചു നിങ്ങളുടെ മുട്ടിന് മുകളിലുള്ള ഭാഗം കൊണ്ട് മറയ്ക്കുന്ന വിധത്തിലോ (flexed elbow) തുമ്മുക.
4. കഴിയുന്നതും രോഗം ഉള്ളവർ മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ എങ്കിലും അകലം പാലിക്കണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. രോഗിയുടെ ഒരു മീറ്റർ ചുറ്റളവിൽ രോഗത്തിന് കാരണമായ ശരീര സ്രവങ്ങൾ പ്രത്യേകിച്ചും ശ്വാസകോശ സ്രവങ്ങൾ ഉണ്ടാകാമെന്നതാണ് ഇതിനു കാരണം.
വൈറസ് നെ അല്ലെങ്കിൽ വൈറസ് ഉണ്ടെന്നു കരുതുന്ന ടിഷ്യു അടക്കമുള്ള വസ്തുക്കൾ എങ്ങനെയൊക്കെ നശിപ്പിക്കാം ?
ഇപ്പോൾ പരക്കുന്ന കൊറോണ വൈറസ് (nCoV) കൊറോണ വിഭാഗത്തിൽ പെട്ട ഒരു പുതിയ സ്ട്രാൻഡ് ആണ്. അതിനാൽ അതിന്റെ മരുന്നുകളൊന്നും തന്നെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. താഴെ പറയുന്ന കാര്യങ്ങൾ സാധാരണയായി കാണുന്ന വൈറസ്കളെ നശിപ്പിക്കാൻ ഫലപ്രദമായ മാർഗങ്ങളാണ്. വൈറസ് കളുടെ ഫിസിയോളജിയും കെമിസ്ട്രി യും ഒക്കെ വച്ച് ലോജിക്കലായി ചിന്തിക്കുമ്പോൾ ചെയ്യാവുന്ന മാര്ഗങ്ങള് മാത്രം ആണ് ചുവടെ കൊടുക്കുന്നത്.
1. വൈറസ് കൾ 70 ഡിഗ്രിയിൽ അധികം ചൂടിൽ ജീവിക്കില്ല എന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത്. അതിനാൽ കോറോണയ്ക്കും ഇത് ബാധകമാകാം. അതിനാൽ ടിഷ്യു പേപ്പർ ഒക്കെ ഒന്നുകിൽ കത്തിച്ചു കളയാം.
2. ആൽക്കഹോൾ വൈറസ് നെ നശിപ്പിക്കും എന്നാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിൽ ഒരു പ്രധാനപ്പെട്ട വസ്തുത മനസ്സിലാക്കേണ്ടതായി ഉണ്ട്. എല്ലാ ആൽക്കഹോളും, പ്രത്യേകിച്ച് നമ്മൾ കുടിക്കുന്ന ആൽക്കഹോൾ ബാക്റ്റീരിയയെയോ വൈറസ് നെയോ പൂർണമായും നശിപ്പിക്കാൻ പറ്റുന്ന ഒന്നല്ല. അതായതു മദ്യം കുടിച്ചാൽ ഇവ പൂർണമായും നശിക്കില്ല. 50 ശതമാനം ആൽക്കഹോളോ അല്ലെങ്കിൽ 100 % ആൽക്കഹോൾ തന്നെയോ ഉപയോഗിച്ചാലും ഇത് സാധ്യമാകണമെന്നില്ല. കൃത്യമായി പറഞ്ഞാൽ 70 % ആൽക്കഹോളിന് മാത്രമാണ് ബാക്ടീരിയ കളെയും വൈറസ് കളെയും പൂർണമായും നശിപ്പിക്കാനുള്ള ശേഷി ഉള്ളത്. അതായത് 100 മില്ലി ലിറ്റർ ആൽക്കഹോൾ മിശ്രിതത്തിൽ 70 മില്ലി ആൽക്കഹോളും (ഈതൈൽ ആൽക്കഹോൾ) 30 മില്ലി ജലവും ചേർത്ത മിശ്രിതത്തിന് മാത്രമേ ഇവയെ പൂർണമായും നശിപ്പിക്കുവാൻ സാധിക്കൂ.
3. വൈറസ് കളും ബാക്റ്റീരിയ കളുമൊക്കെ ഉപ്പുവെള്ളത്തിൽ (saline water) ജീവിച്ചിരിക്കില്ല. അതിനാൽ തിളപ്പിച്ച വെള്ളത്തിൽ ഉപ്പിട്ട് വെള്ളമുണ്ടാക്കി ഇവ മുക്കുകയോ ഇവയിൽ തളിക്കുകയോ ചെയ്യുന്നത് വൈറസ് നെ നശിപ്പിക്കാൻ സഹായിച്ചേക്കാം. കൂടാതെ ഉപ്പുവെള്ളം തൊണ്ടയിൽ കൊള്ളുന്നതും ഉപ്പുവെള്ളം കൊണ്ട് കൈയും മറ്റ് തൊടുന്ന പ്രതലങ്ങളുമൊക്കെ തുടയ്ക്കുന്നതും നല്ലൊരു മാർഗമായിരിക്കാം.
4. പിന്നെ നമ്മുടെ പ്രകൃതിയിലുള്ള ആന്റിബാക്ടീരിയ ആന്റിവൈറൽ വിഭവങ്ങൾ ഇട്ടുണ്ടാക്കിയ വെള്ളം കുടിക്കുന്നതൊക്കെ കൊറോണ അല്ലെങ്കിലും മറ്റു വൈറസ് കളെയും ബാക്റ്റീരിയ കളേയുമൊക്കെ കുറച്ചൊക്കെ ചെറുക്കാൻ സഹായിച്ചേക്കാം. വെളുത്തുള്ളി, ഇഞ്ചി എന്നിവയ്ക്ക് ആന്റിവൈറൽ ഗുണങ്ങൾ ഉണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതൊക്കെയിട്ടുള്ള ചുക്കുകാപ്പി പോലുള്ളവ ഉണ്ടാക്കി കുടിക്കുന്നത് നല്ലതാണ്. പക്ഷെ ഇവ കോറോണയെ നശിപ്പിക്കുമോ എന്ന് ഇനിയുള്ള പഠനങ്ങൾ കൊണ്ട് തെളിയിക്കേണ്ടിയിരിക്കുന്നു.
5. അൾട്രാവയലെറ്റ് (UV) രശ്മികൾ പ്രത്യേകിച്ചും Far UV-C രസ്മികൾ വൈറസ് കളെ കൊല്ലുവാൻ കെൽപ്പുള്ളവയാണ് എന്ന് അറിവുള്ള കാര്യമാണ്. പ്രത്യേകിച്ചും മൈക്രോബയോളജി ലാബിലൊക്കെ ബാക്ടീരിയയും വൈറസ് ഉം വച്ചുള്ള പരീക്ഷണങ്ങൾ ചെയ്യുന്നത് അൾട്രാവയലെറ്റ് ലൈറ്റ് അടിച്ചു 70 % ഈതൈൽ ആൽക്കഹോൾ കൊണ്ട് വൃത്തിയാക്കിയ പ്രതലങ്ങളിലാണ്. പരീക്ഷണത്തിന് മുൻപും ശേഷവും ഇത് ചെയ്താണ് അവിടം വൃത്തിയാക്കുന്നത്. പക്ഷേ അൾട്രാവയലെറ്റ് ലൈറ്റ് സാധാരണക്കാർ ഉപയോഗിക്കുന്നത് അത്ര നല്ല കാര്യമല്ല. പ്രത്യേകിച്ചും അവ കാഴ്ചയ്‌ക്ക് പ്രശ്നമുണ്ടാക്കുന്ന രീതിയിൽ കണ്ണുകളിൽ പ്രവർത്തനം നടത്താൻ കഴിവുള്ളവയ്യാണ്. കണ്ണിനകത്തെ ബീറ്റ കരോട്ടീൻ തന്മാത്രകളെ സിസ് – ട്രാൻസ് ഐസോമെറൈസേഷൻ മുഖേന കാഴ്ചയ്ക്ക് പ്രശ്നമുണ്ടാക്കാൻ ഇവയ്ക്ക് കഴിയും. അതിനാൽ വീടുകളിൽ ഇവ ഉപയോഗിക്കുന്നത് ഫലപ്രദമായ രീതിയല്ല.
രോഗം ഇല്ലാത്തവർ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?
ഇവയിൽ പല കാര്യങ്ങളും മുകളിൽ പറഞ്ഞവ തന്നെയാണ്. എങ്കിലും കാര്യം ഗൗരവം അർഹിക്കുന്നതാണെന്നതിനാൽ വീണ്ടും എഴുതുന്നു.
1. കൂട്ടമുള്ള സ്ഥലങ്ങളിൽ പരമാവധി പോകാതിരിക്കുക എന്നത് തന്നെയാണ് ആദ്യമായി ചെയ്യേണ്ടത്.
2. പതിവായി ആൽക്കഹോൾ ബേസ്ഡ് സോപ്പുപയോഗിച്ചു അല്ലെങ്കിൽ സാധാ സോപ്പ് കൊണ്ട് കൈ കഴുകുക എന്നത് തന്നെയാണ് ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ട കാര്യം.
3. അനാവശ്യമായി മൂക്കിലും വായിലും ചുണ്ടിലുമൊക്കെ തൊടാതെയിരിക്കുക. നിർഭാഗ്യവശാൽ രോഗകാരിയായ വൈറസ് നിങ്ങളുടെ കൈയ്യിൽ പറ്റിയിട്ടുണ്ടെങ്കിൽ ശ്വാസകോശത്തിലേയ്ക്ക് എത്തിച്ചേരാതിരിക്കാൻ ഇത് സഹായിക്കും.
4. ചുമ, തുമ്മൽ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുന്നവർ മറ്റുള്ളവരുമായി അടുത്ത ബന്ധം ഒഴിവാക്കുക. നിങ്ങളുടെ വീട്ടിലുള്ളവർക്ക് കോറോണയല്ലെങ്കിലും ഇതുപോലെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എന്തായാലും ശുശ്രൂഷിക്കാതിരിക്കുവാൻ ആവില്ല. അങ്ങനെയുള്ള അവസരങ്ങളിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്യുക.
5. രോഗികൾ ഉണ്ടായേക്കാവുന്ന ഇടങ്ങളിൽ പോകേണ്ടിവരുന്നവർ മെഡിക്കൽ മാസ്ക് ഉപയോഗിക്കുക.
6. മാംസവും മുട്ടയും മറ്റാഹാരങ്ങളും നന്നായി പാചകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക
മെഡിക്കൽ മാസ്ക് കൾ എത്ര തരം? അവ ഉറപ്പാക്കുന്ന സുരക്ഷ എപ്രകാരം?
മെഡിക്കൽ മാസ്ക് രണ്ട് തരം ഉണ്ട്. ഒന്ന് സാധാരണ കാണപ്പെടുന്ന സർജിക്കൽ മാസ്ക്. രണ്ടാമത്തേത് N95 എന്ന കടുത്ത ആശുപത്രി സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന റെസ്പിറേറ്റർ മാസ്ക്. ഇവ രണ്ടും 100 ശതമാനം സുരക്ഷ ഉറപ്പാക്കുന്നില്ല എന്നുള്ളത് വസ്തുതയാണ്. N95 പേര് സൂചിപ്പിക്കുന്നതുപോലെ 95 ശതമാനം ചെറുതും വലുതുമായ വായുവിലുള്ള കണികകളെ തടുക്കുവാൻ സഹായിക്കും. സർജിക്കൽ മാസ്ക് കുറച്ചുകൂടി കുറവ് സംരക്ഷണമേ നൽകുന്നുള്ളൂ. പക്ഷേ ഇവയൊക്കെ വയ്ക്കാത്തതിലും നല്ലതാണ് വയ്ക്കുന്നത്. ഇവതമ്മിലുള്ള വ്യത്യാസത്തിന്റെ ആധികാരികത മനസ്സിലാക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

ഇവ രണ്ടും ഉപയോഗിക്കുമ്പോഴും ശരിയായ രീതി അവലംബിച്ചില്ലെങ്കിൽ അവ ഉറപ്പു പറയുന്ന സംരക്ഷണം ലഭിക്കാൻ സാധ്യത ഇല്ല. പ്രത്യേകിച്ചും സാധാരണയായി ലഭ്യമായ സർജിക്കൽ മാസ്ക് ഉപയോഗിക്കുമ്പോൾ ഗ്ലേസിങ് പോലുള്ള കളർ കൂടിയ ഭാഗം പുറത്തും വെള്ള കൂടുതലുള്ള ഭാഗം അകത്തും വരത്തക്ക വണ്ണം ധരിക്കുക. കൂടാതെ വെള്ള ബോർഡർ മുകളിൽ മൂക്കിനോട് ചേർത്ത് വച്ച് മറ്റേ ഭാഗം താടിയിൽ ഉറക്കുന്ന വിധത്തിൽ അതിന്റെ സ്ട്രിങ്സ് ചെവിയിലായി ഉറപ്പിക്കുക.
കൊറോണ വൈറസ് മറ്റ് അറിവുകൾ എന്തൊക്കെ?
ഈ ലിങ്കിൽ അതിനെക്കുറിച്ചു എഴുതിയിരിക്കുന്നത് വായിക്കുക
രോഗികളെ പരിചരിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
1. മെഡിക്കൽ മാസ്ക് എപ്പോഴും ഉപയോഗിക്കുക. കൂടാതെ മെഡിക്കൽ ഗ്ലൗസും ഉപയോഗിക്കുക.
2. രോഗികളെ തൊടേണ്ടി വരുന്ന അല്ലെങ്കിൽ രോഗികൾ തൊട്ട വസ്തുക്കൾ പ്രതലങ്ങൾ എന്നിവ തൊടേണ്ടിവരുന്ന സാഹചര്യങ്ങളിൽ എല്ലാം ആൽക്കഹോൾ ബേസ്ഡ് ആയ സോപ്പുകൊണ്ടോ അല്ലെങ്കിൽ സാധാരണ സോപ്പുകൊണ്ടോ കയ്യും പ്രത്യക്ഷ ഭാഗങ്ങളും കഴുകുക.
3. മൂക്കിലും മുഖത്തുമൊക്കെ അനാവശ്യമായി തൊടാതിരിക്കുക.
4. മൂക്കിലെ ഇൻഫെക്‌ഷൻ മാറ്റാൻ അല്ലെങ്കിൽ മൂക്കിൽ ഇൻഫെക്ഷൻ വരാനുള്ള സാധ്യത തോന്നുന്നവർ വെള്ളം തിളപ്പിച്ചതിനുശേഷം ഉപ്പിട്ട് ആവി പിടിക്കുക
5. ഉപ്പുവെള്ളം (saline water) കൊണ്ട് ഇടയ്ക്കിടയ്ക്ക് ഗാർഗിൾ ചെയ്യുകയും കൈ കഴുകുകയും ചെയ്യുക. ഉപ്പുവെള്ളം കൊണ്ടുതന്നെ പ്രതലങ്ങളും വസ്തുക്കളുമൊക്കെ തുടച്ചു വൃത്തിയാക്കാവുന്നതുമാണ്.
6. രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങൾ മറ്റു വസ്തുക്കൾ എന്നിവ നന്നായി സോപ്പിൽ കഴുകുക. മറ്റൊന്നും ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഉപ്പുവെള്ളം കൊണ്ട് വൃത്തിയാക്കുക.
മറ്റ് മിഥ്യ ധാരണകൾ എന്തൊക്കെ?
1. ആന്റിബയോട്ടിക്കുകൾക്ക് കൊറോണ വൈറസ് എന്നല്ല ഒരു വൈറസ് നെയും കൊല്ലാൻ ഉള്ള ശേഷിയില്ല. അതിനാൽ വൈറൽ പനിക്ക് ആന്റിബയോട്ടിക്കുകൾക്ക് ഉപയോഗിക്കേണ്ട ആവശ്യം ഇല്ല. ഡോക്ടർ മാർ അത് നല്കുന്നുണ്ടെങ്കിൽ വൈറസ് ന്റെ കൂടെ ബാക്റ്റീരിയൽ ഇൻഫെക്ഷനും ഉള്ളതുകൊണ്ടാവാം. അല്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന മാരകമായ അവസ്ഥ ഉണ്ടാക്കാനേ ഉപകരിക്കൂ.
2. വെള്ളം ധാരാളമായി കുടിക്കുക എന്നത് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങളിൽ കാണുന്നില്ല. തൊണ്ട വരണ്ടാൽ വൈറസ് ബാധ കൂടുതൽ അപകടം ആക്കുമെന്നത് ശരിയാണെങ്കിലും അല്ലെങ്കിലും വെള്ളം ധാരാളമായി കുടിക്കുന്നത് നല്ലതു തന്നെയാണ്. ഇവിടെ പ്രത്യേകിച്ചും ഒരുമിച്ച് ധാരാളം വെള്ളം കുടിക്കാതെ തൊണ്ട വരണ്ടു പോകുന്ന സാഹചര്യം ഉണ്ടാവാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് കുറിച്ചു കുറച്ചായി വെള്ളം കുടിച്ചുകൊണ്ടിരിക്കുക എന്നതാണ് ഫലവത്തായ മാർഗം.
ശ്രദ്ധിക്കുക, അനാവശ്യമായി ഭയപ്പെടാതിരിക്കുക. പക്ഷേ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചു കൊറോണയോ അതുപോലുള്ള മറ്റസുഖങ്ങളോ വരാതെ സൂക്ഷിക്കുക.
കൊറോണ വൈറസ് ലക്ഷണങ്ങൾ കാണുന്നവർക്ക് ചികിത്സ ലഭ്യമാകുന്ന ചില സ്ഥലങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

സാധാരണക്കാർക്കും ആശുപത്രികൾക്കും കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുണ്ടെങ്കിൽ WHO യുടെ ഈ ലിങ്കിൽ ക്ലിക് ചെയ്യുക
Info courtesy: Centre for Health Protection, Hongkong, Centers for Disease Control & Prevention