From the blog

12 വയസ്സുകാരിയുടെ കോവിഡ്19 ബാധിച്ചുള്ള മരണവും കോവിഡിന്റെ അറിയാരഹസ്യങ്ങളും 

Spread the love

ബെൽജിയത്തിൽ 12 വയസ്സുകാരി കോവിഡ്19 ബാധിച്ചു മരണപ്പെട്ടു എന്ന വാർത്ത ദുഃഖത്തോടെയും ആശ്ചര്യത്തോടെയുമാണ് ലോകവും വൈദ്യശാസ്ത്ര സമൂഹവും കാണുന്നത്.

ബെൽജിയത്തിന്റെ ക്രൈസിസ് സെന്റർ കോറോണവൈറസ് വക്താവ് ഇമ്മാനുവൽ ആന്ദ്രേ വളരെ മാനസിക വ്യഥയോടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്.

കുട്ടികളിൽ കോവിഡ് അധികം പ്രശ്നം ഉണ്ടാക്കില്ല എന്നായിരുന്നു വൈദ്യശാസ്ത്ര സമൂഹത്തിൽ പരക്കെയുണ്ടായിരുന്ന ഒരു വിശ്വാസം.

 

എന്നാൽ മറ്റൊരു അസുഖങ്ങളും ഇല്ലാതെ തന്നെ കോവിഡ് ബാധിച്ചു ഈ കുട്ടി മൂന്നാം നാൾ മരണത്തിനു കീഴ്‌പ്പെട്ടത് വൈദ്യശാസ്ത്ര സമൂഹമൊന്നാകെ ആശ്ചര്യത്തോടെയാണ് കാണുന്നത്.

ഇത് കൂടാതെ പോർട്ടുഗലിൽ 14 വയസ്സുള്ള കുട്ടിയുടെയും, 16 വയസ്സുള്ള പാരിസിയൻ പെൺകുട്ടിയുടെയും മരണവും ഇങ്ങനെ മറ്റു അസുഖങ്ങളൊന്നും കൂടാതെ കോവിഡ് മൂലം മാത്രം ഉണ്ടായതാണെന്നത്. ശാസ്ത്രസമൂഹത്തെയൊന്നാകെ കുഴക്കുന്നുണ്ട്.

ഇതിൽ ഒരു ജനതയെന്ന നിലയ്ക്ക് ഏതു രാജ്യക്കാരാണെങ്കിലും നാം എല്ലാവരും മനസ്സിലാക്കേണ്ടത് ഈ രോഗം വരാതിരിക്കാനും, വന്നാൽ പകർത്താതിരിക്കാനും നാമെത്രമാത്രം ശ്രമിക്കണം എന്നുള്ളതിന്റെ ആവശ്യകതയെക്കുറിച്ചാണ്.

ഈ വർത്തയെല്ലാം തന്നെ നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നത് സെൽഫ്  ഐസൊലേഷന്റെ ആവശ്യകതയെക്കുറിച്ചാണ്. 

അതിനാൽ നിങ്ങൾ എവിടെയായിരിക്കുന്നുവോ അവിടെ കഴിവിന്റെ പരമാവധി ക്ഷമയോടെ പുറത്തേക്കൊന്നും പോകാതെ ഇരിക്കുക എന്നുള്ളത് തന്നെയാണ് നിങ്ങളുടെയും, നിങ്ങളുടെ ഉറ്റവരുടെയും, ഈ സമൂഹത്തിന്റെയും നിലനിൽപ്പിനും ആരോഗ്യത്തിനും അഭികാമ്യം.

നമുക്കൊറ്റക്കെട്ടായി ഈ മഹാമാരിയെ ചെറുക്കാം. ബ്രേക്ക് ദി ചെയിൻ എന്ന ഈ മഹത്സംരംഭത്തിൽ നമ്മുടെ പങ്ക് ഏറ്റവും നന്നായി വഹിക്കാം.

Related Articles

ഈ അമ്മയുടെയും മോന്റെയും കൊറോണയെക്കുറിച്ചുള്ള സംസ്സാരം നോക്കൂ തീർച്ചയായും നിങ്ങൾക്കും പ്രയോജനപ്പെടും

Spread the love

Spread the loveഅമ്മേ എന്താണമ്മേ ഈ കോവിഡ്-19 കൊറോണ വൈറസ്? അത് മോനേ അത് രോഗം പരത്തുന്ന ഒരു തരം രോഗാണു ആണ്. എന്ത് രോഗമാണമ്മേ കൊറോണ വൈറസ് കൊണ്ടുണ്ടാകുന്നത്? അത് മോനേ കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ എത്തിയാൽ നമുക്ക് പനി, ജലദോഷം, ചുമ, തുമ്മൽ, ശ്വാസകോശ […]

എൻ്റെഓർമ്മകൾ: കൃഷി മുതൽ ആത്മീയത വരെ

Spread the love

Spread the loveഎൻ്റെ ബാല്യം I മുതൽ കൃഷിയുമായി ഇഴപിരിയാത്ത ഓർമ്മകളാണുള്ളത്. അച്ഛൻ മികച്ച കർഷകനായിരുന്നു. നെല്ലും പച്ചക്കറികളും സ്വന്തം പറമ്പിലും പാട്ടത്തിനെടുത്ത പാടത്തും പറമ്പിലും (പാട്ടം എന്ന് പറഞ്ഞെന്നേയുള്ളൂ, ആലപ്പുഴയിൽ ,പണമൊന്നും കൊടുക്കാതെ തന്നെ ക്യഷിക്ക് താല്പര്യമുള്ളവർക്ക് ‘ ധാരാളം സ്ഥലങ്ങൾ, സ്നേഹത്തോടെ കൊടുക്കുമായിരുന്നു കൃഷിയിൽ താല്പര്യമില്ലാത്ത […]

പഴഞ്ചൊല്ലിൽ പതിരുണ്ടോ

Spread the love

Spread the loveപഴഞ്ചൊല്ലിൽ പതിരില്ല എന്ന് പഴമക്കാർ പറയുന്നത് വളരെ ശരിയാണ് കാരണം അതിൽ ചില വിലപ്പെട്ട അറിവുകൾ ഒളിച്ചിരിപ്പുണ്ടാവും ഒരുപാട് അനുഭവസമ്പത്ത് കൊണ്ട് ആർജ്ജിച്ചെടുത്ത അറിവുകൾ. ഈ ലേഖനത്തിൽ ഞാൻ പറഞ്ഞിരിക്കുന്ന പഴഞ്ചൊല്ലുകളുടെ അർത്ഥം വിശദമായി അതിന്റെ കൂടെ തന്നെ എഴുതിയിട്ടുണ്ട്. 1) ചോര കൂടാൻ ചീര […]

Leave a Reply

Your email address will not be published. Required fields are marked *