From the blog

കൊറോണയ്ക്ക് മരുന്നുണ്ടോ? ഒരു ആയുർവേദ ഡോക്ടറുടെ കുറിപ്പ് 

Spread the love

കൊറോണയ്ക്ക് മരുന്നില്ലെന്ന് അലോപ്പതിക്കാർ!
ഇതു കേട്ടാൽ തോന്നും ബാക്കിയെല്ലാ രോഗത്തിനും അവർക്ക് മരുന്നുണ്ടെന്ന്!

ഇതു വായിച്ച് എനിക്കെതിരെ ചീത്ത വിളിക്കാൻ തുടങ്ങും മുമ്പ് ഇനി പറയുന്ന കാര്യങ്ങൾ ഒന്നു മനസിരുത്തി വായിച്ചിട്ട് ചീത്ത വിളിച്ചോളു.
രാവിലെ ഞാനൊരു സൈക്ലിങ്ങിനിറങ്ങിയതാണ്. എൻ്റെ സഹപാഠി തോമസ് മുറ്റത്തുലാന്നുന്നതിനിടെ എന്നെക്കണ്ട് തോമസ് കൈകൊട്ടി വിളിച്ചു. കൂറ്റൻ ഗേറ്റു കടന്ന് ഞാൻ തോമസിനടുത്തെത്തി. തോമസ് പ്രശസ്തനായ ഒരു ഡോക്ടറാണ്. കുശലപ്രശ്നങ്ങൾ ഒക്കെയായി ഞങ്ങൾ സിറ്റൗട്ടിലിരുന്നു. സാവധാനം ചർച്ച ആരോഗ്യ കാര്യങ്ങളിലേക്കെത്തി.
ഞാൻ ചോദിച്ചു “തോമസേ അലോപ്പതി ചികിത്സയിൽ പ്രമേഹത്തിന് മരുന്നില്ലാത്തതെന്തു കൊണ്ടാ?”
തോമസ് :- “ഹേയ്, എന്നാരു പറഞ്ഞു? ഞങ്ങൾ ചികിത്സിക്കുന്നുണ്ടല്ലോ?”
ഞാൻ:- ”ചികിത്സിക്കുന്നുണ്ട്. രോഗം മാറാറുണ്ടോ?”
തോമസ് :- “പ്രമേഹം മാറില്ല. ജീവിതകാലം മുഴുവൻ മരുന്നു കഴിക്കണം. കുറയുന്നില്ലെങ്കിൽ ഇൻസുലിൻ എടുക്കണം.”
ഞാൻ :- “അപ്പോൾ ബി.പിയ്ക്കോ?”
തോമസ് :- അതിന് മരുന്നുണ്ട്.”
ഞാൻ:- “BP മാറുമോ”
തോമസ് :- “മരുന്ന് കൃത്യമായി കഴിച്ചാൽ BP നിയന്ത്രിക്കാം. അതു പോരേ? പൂർണ്ണമായി മാറില്ല.
ബാക്കി സംഭാഷണത്തെ വിസ്തര ഭയത്താൻ ഇങ്ങനെ ചുരുക്കാം.

ഞാൻ:- ആസ്തമയ്ക് മരുന്നുണ്ടോ?
തോമസ് :- ആസ്തമയ്ക്കു അതു വരുമ്പോഴെല്ലാം സ്പ്രേ ചെയ്യാനുള്ള ഇൻ ഹേലറുണ്ട് ലേറ്റസ്റ്റ് ടെക്നോളജിയാണ്.
അപ്പോൾ നിങ്ങളുടെ ചികിത്സ ചെയ്താലും ആസ്തമ വരുമോ?
ആസ്തമ വരും പക്ഷേ നമുക്ക് നല്ല ചികിത്സയുണ്ട്

ഞാൻ:- ഡോക്ടറേ ഹൃദ്രോഗത്തിനു മരുന്നുണ്ടോ?
ഹൃദ്രോഗത്തിന് നിരവധി രീതികളുണ്ട്.  ഇ.സി.ജി, ടി.എം.ടി, ആൻജിയോഗ്രാം കാർഡിയോസ്കാൻ എന്നിങ്ങനെയുള്ള ടെസ്റ്റുകൾ നമ്യക്കുണ്ട് അതു കഴിഞ്ഞാൽ നമുക്ക് ആൻജിയോപ്ലാസ്റ്റി ബൈപ്പാസ് വാൽവ് റീപ്ലെയ്സ്മെൻ്റ്, പേസ് മേക്കർ പിടിപ്പിക്കൽ അങ്ങിനെയുള്ള പല രീതികളുമുണ്ട്.
ഞാൻ :- അല്ല ഡോക്ടറേ രോഗം മാറാനുള്ള വല്ല മരുന്നും ഉണ്ടോ?

തോമസ് :- ഓപ്പറേഷനൊക്കെ കഴിഞ്ഞാൽ ദിവസേന കഴിക്കാൻ ഒരു പത്തിരുപത്തഞ്ചു മരുന്നു തരും
ഞാൻ :- ഓപ്പറേഷൻ കഴിഞ്ഞാലും മരുന്നു കഴിക്കണോ?
തോമസ് :- അതും ദിവസേന പത്തിരുപത്തഞ്ചെണ്ണം  ഞാൻ:- അതും എത്ര നാൾ?
തോമസ് :- അതു പറയാൻ പറ്റില്ല
ഞാൻ:-എന്നാലതുപോകട്ടെ കാൻസറിനോ?
തോമസ് :- കാൻസർ തുടക്കത്തിലേ കണ്ടു പിടിച്ചാൽ നമുക്ക് ചിലതൊക്കെ ചെയ്യാൻ കഴിയും
ഞാൻ :- അത് എല്ലാ കാൻസർ രോഗികളോടും പറയുന്ന ഒഴിവുകഴിവല്ലേ? കാൻസർ എന്ന രോഗത്തിന് എന്തെങ്കിലും മരുന്ന് നിങ്ങളുടെ അലോപ്പതി ചികിത്സയിലുണ്ടോ എന്നു പറയു …
തോമസ് :- അതില്ല പക്ഷേ ‘നമുക്ക് പല ചികിത്സകളുണ്ട് കീമോതെറാപ്പി റേഡിയേഷൻ: ..”
അപ്പോൾ കാൻസറിനും മരുന്നില്ല……

ഞാൻ:- എയ്ഡ്സിനുണ്ടോ?

തോമസ് :- എയ്ഡ്സിനു മരുന്നു കണ്ടു പിടിച്ചിട്ടില്ലയെന്ന് നിങ്ങൾക്കറിയാമല്ലോ ഗവേഷണങ്ങൾ പുരോഗമിക്കുന്നതേയുള്ളൂ.

ഞാൻ :- എന്നാൽ റുമാറ്റോയ്ഡ് ആർത്രൈറ്റിസിനോ ?

തോമസ് :- വേദന കുറയ്ക്കാനുള്ള മരുന്ന് നമ്യക്കുണ്ട്
എന്നു വെച്ചാൽ അതിനും മരുന്നില്ല ചികിത്സ യേയുള്ളു എന്നർത്ഥം

ഞാൻ :- പോകട്ടെ ഒസ്റ്റിയോ പൊറോസിസിന് മരുന്നുണ്ടോ?

തോമസ് :- അത് അസ്ഥി തേഞ്ഞു പോയതല്ലേ? നമുക്ക് സിമൻ്റിടാം, മുട്ടുചിരട്ടയൊക്കെ എടുത്തു മാറ്റി മടക്കാതെയാക്കാം അങ്ങനെ പലതരം ചികിത്സകളുണ്ട്
ഞാൻ:- ടോൺസിലൈറ്റിസിനോ?
തോമസ് :- കുറെക്കാലം നമുക്ക് മരുന്നുകൊണ്ട് നിയന്ത്രിക്കാം പിന്നെ മുറിച്ചുകളയാം.

ഞാൻ:- തൈറോയിഡ് പ്രശ്നങ്ങൾക്കോ?
തോമസ് :- അതും മുറിച്ചുകളയുന്നതു തന്നെയായിരിക്കും നല്ലത്.

ഞാൻ :- കിഡ്നി തകരാറുകൾക്കോ?
തോമസ് :- ചികിത്സയുണ്ട് അതു ഫലിക്കാതായാൽ ഡയാലിസിസ് നടത്താം പിന്നെ മുറിച്ചു കളഞ്ഞ് വേറെ ആരുടേയെങ്കിലും കിഡ്നി പിടിപ്പിക്കാം.

ഞാൻ:- കരൾ തകരാറുകൾക്കോ?
തോമസ് :- അതിനു മറ്റു വല്ല ചികിത്സാരീതിയും നോക്കുന്നതായിരിക്കും നല്ലത്.

ഞാൻ:- ഉറക്കമില്ലായ്മയ്ക്കോ?
തോമസ് :- മയക്കുമരുന്നുകളുണ്ട്

ഞാൻ:-
ജലദോഷത്തിനോ?

തോമസ് :- ജലദോഷത്തിന് നല്ല ചികിത്സയുണ്ട് ഒരൊറ്റ ആഴ്ച കൊണ്ട് മാറ്റാം ഇല്ലെങ്കിൽ ഏഴു ദിവസമെടുക്കും.

തോമസ് ഡോക്ടർക്ക് കുറേശ്ശേ ദ്വേഷ്യം വന്നു തുടങ്ങി എന്നു തോന്നിയതോടെ ഞാൻ എഴുന്നേറ്റു.
അപ്പോഴേക്കും Mrs.തോമസ് എത്തി. “കൈലാസി ചക്കരക്കാപ്പി കുടിക്കുമല്ലോ” എന്ന ചോദ്യവുമായി ചൂടുള്ള രണ്ട് ജാപ്പിയുമായെത്തി.
ഞങ്ങൾ ജാപ്പി കുടിച്ചു കൊണ്ടിരിക്കെ Mrs.തോമസ് മക്കളുടെ വിവരങ്ങൾ ഒക്കെ ചോദിച്ചു. “കൈലാസിയുടെ സോഷ്യൽ മീഡിയയിലെ എഴുത്തൊക്കെ വായിക്കുന്നുണ്ട്. കുറച്ചൊക്കെ പാലിക്കുന്നുണ്ട് കേട്ടോ.” എന്ന് പറഞ്ഞു.
“ഞങ്ങൾ ഇപ്പോൾ മരുന്നൊക്കെ കുറച്ചിരിക്കുകയാണ്. പിള്ളേരു വന്നാൽ കുഞ്ഞുങ്ങൾക്ക് ഹോമിയോപ്പതിയോ, ആയുർവ്വേദമോ മാത്രമേ കൊടുക്കാറുള്ളു.”
സംഗതി പന്തിയല്ലെന്നു തോന്നിയതിനാൽ തോമസ് എഴുന്നേറ്റു. 100 കിലോയിലധികം വരുന്ന ശരീരം പൊക്കാൻ പാവം ലേശം ബുദ്ധിമുട്ടുമുട്ടുന്നുണ്ട്.
“അച്ചായനോട് കൈലാസിയുടെ യോഗക്ലാസിൽ പോകാൻ ഞാൻ പറയാറുണ്ട്. മൂപ്പരു കേൾക്കണ്ടേ.” Mrs.തോമസ് വിടുന്ന ലക്ഷണമില്ല. ഞാനും എഴുന്നേറ്റു. സജീവേ പിന്നെ കാണാം എന്ന് ഡോക്ടർ വിടചൊല്ലി.
ഞാൻ സൈക്കിളുമെടുത്ത് സാവധാനം ഇറങ്ങി.
എൻ്റെ ചിന്ത മുഴുവൻ അലോപ്പതിയുടെ തട്ടിപ്പിനെക്കുറിച്ചായിരുന്നു.

മറ്റെല്ലാ ചികിത്സാരീതികളെയും ആരോഗ്യ സംരക്ഷണ രീതികളേയും പുച്ഛിച്ചും നീയമങ്ങൾ ഉണ്ടാക്കി അടിച്ചമർത്തിയും ആധുനിക വൈദ്യശാസ്ത്രമെന്ന വിശേഷണം സ്വയമെടുത്തണിഞ്ഞിട്ടുള്ള അലോപ്പതിയുടെ യഥാർത്ഥ സ്വഭാവമോർത്താൽ നല്ല രസമാണ്.
ഈ പരിമിതിയും ഭീകരതയും ഏറ്റവും നന്നായിട്ടറിയാവുന്നവർ ഡോക്ടർമാർ തന്നെയാണ് അതുകൊണ്ടാണ് നല്ലൊരു ശതമാനം ഡോക്ടർമാർ മരുന്നുകളൊന്നും കഴിക്കാത്തത് ഡോക്ടർമാരേയും മരുന്നുകളേയും അറിയാതെ വാരിക്കഴിക്കുന്നവർ അലോപ്പതി നേഴ്സുമാരാണ് മരുന്നുകളുടെ ദോഷഫലങ്ങൾ അബദ്ധത്തിനു പോലും പഠിപ്പിക്കാതിരിക്കാൻ നേഴ്സിങ് സിലബസ് അതീവ ശ്രദ്ധയാണ് നൽകുന്നത്.

ചെറു രോഗങ്ങളിൽ നിന്നും വലിയ രോഗങ്ങളിലേക്ക് ആശുപത്രികളിലൂടെ അധപതിക്കുന്നവർ ഇനിയെങ്കിലും സത്യം മനസിലാക്കുമോ? ഇംഗ്ലീഷ് മരുന്നുകൾ ഒരു രോഗത്തിനും പരിഹാരമല്ലെന്നും പല രോഗങ്ങളും ഉണ്ടാക്കുകയേ ഉള്ളൂ എന്നും മരുന്നിൻ്റെ അടിമയായി കയ്യിലെ കാശും മെയ്യിലെ  ആരോഗ്യവും നഷ്ടപ്പെടുത്തി കഷ്ടപ്പെട്ടു മരിക്കുകയേ നിർവാഹമുളെളന്നും ഇനി എന്നാണ് തിരിച്ചറിയുന്നത്.

അതായത് ഒരു പ്രയോജനവും ഇല്ലാത്ത എന്നാൽ കുറെ ആളുകൾക്ക് കൊഴുക്കാൻ ഉള്ള ഒരു ഉപാധി അത് മാത്രം ആണ് അലോപ്പതി..

തൻ്റെ മക്കൾക്കും, ചെറുമക്കൾക്കും രോഗം വന്നാൽ മറ്റു മരുന്നുകൾ തേടിപ്പോകുന്ന ഒത്തിരി അലോപ്പതിക്കാരെ എനിക്കറിയാം.
എന്നിട്ടും നാം ശാസ്ത്രീയ അന്ധ വിശ്വാസത്തിലാണ്.
ഈ കൊറോണക്കാലത്ത് ആരും ആശുപത്രിയിൽ പോകാതായതോടെ മരണനിരക്കും കുറഞ്ഞു.
ആബുലൻസുകളുടെ കൊലവിളിയും കേൾക്കുന്നില്ല.
ഒരു വർഷം 26 ലക്ഷം പേർ അലോപ്പതി ചികിത്സയുടെ പിഴവുകൾ കാരണം കൊല്ലപ്പെടുന്നു.
ഓരോ വർഷവും 1380 ലക്ഷം രോഗിക് ചികിത്സ പിഴവിൻ്റെ ഇരകളാകുന്നതായി ലോകാരോഗ്യ സംഘടനയുടെ രോഗി സുരക്ഷാ കോർഡിനേറ്റർ നീലം ദിൻഗ്ര കുമാർ പറയുന്നത് കൂടിക്കൂട്ടി വായിക്കുക.

തയ്യാറാക്കിയത്
യോഗാചാര്യ ഡോ.സജീവ് പഞ്ച കൈലാസി
9961609128

Related Articles

SCERT കേരളാ സ്റ്റേറ്റ് സിലബസ് HSSLive പ്ലസ് 1പ്ലസ് 2 ടെസ്റ്ബുക്കുകൾ ഓൺലൈനിൽ ഡൗൺലോഡ് ചെയ്യാം 

Spread the love

Spread the loveCERT, കേരളാ സ്റ്റേറ്റ് സിലബസ്, HSSLiveപ്ലസ് വൺ, പ്ലസ് റ്റു എന്നീ സിലബസുകളിൽ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടെസ്റ്ബുക്കുകൾ ഓൺലൈൻ വഴി ഡൗൺലോഡ് ചെയ്യുവാൻ അവസരമൊരുക്കാൻ ഗവണ്മെന്റ് തീരുമാനിച്ചു. ഈ ബുക്കുകൾ ഡൌൺലോഡ് ചെയ്യുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇവ ഡൗൺലോഡ് ചെയ്ത് വായിക്കുവാനായി നിങ്ങളുടെ […]

പവിഴം പോൽ പവിഴാധരം പോൽ വരികൾ

Spread the love

Spread the loveസംഗീതം: ജോൺസൺ രചന: ഒ എൻ വി കുറുപ്പ് പാടിയത്: കെ ജെ യേശുദാസ് ചിത്രം: നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986) പവിഴം പോൽ പവിഴാധരം പോൽ പനിനീർ പൊൻ മുകുളം പോൽ (2) തുടുശോഭയെഴും നിറമുന്തിരി നിൻ മുഖസൗരഭമോ പകരുന്നൂ പവിഴം പോൽ പവിഴാധരം […]

Leave a Reply

Your email address will not be published. Required fields are marked *