From the blog

ആകാശമാകേ കണിമലർ വരികൾ

Spread the love

രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ജോൺസൺ
പാടിയത്: കെ ജെ യേശുദാസ്
ചിത്രം: നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ

ആകാശമാകേ… കണിമലർ കതിരുമായ് പുലരി പോൽ വരൂ(2)
പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ…
ആകാശമാകേ …

വയലിനു പുതു മഴയായ് വാ കതിരാടകളായ്
വയണകൾ കദളികൾ ചാർത്തും കുളിരായി വാ (2)
ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറു മുന്തിരി തളിർ പന്തലും
ഒരു വെൺപട്ടു നൂലിഴയിൽ …മുത്തായ് വരൂ…
ആകാശമാകേ…കണിമലർ കതിരുമായ് പുലരി പോൽ വരൂ

പുലരിയിലിളവെയിലാടും പുഴ പാടുകയായ്
പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ (2)
മലർവാക തൻ ‍നിറതാലവും അതിലായിരം കുളുർ ജ്വാലയും
വരവേൽക്കയാണിതിലേ … ആരോമലേ…

ആകാശമാകേ…കണിമലർ കതിരുമായ് പുലരി പോൽ വരൂ
പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ…
ആകാശമാകേ …
ലാലാലലാലാ…ലാലാലലാലാ…ലാലാലലാലാ…

Related Articles

വെള്ളപ്പൊക്ക ദുരന്തത്തിൽ നിന്നും ലഭിച്ച ഒരനുഗ്രഹം

Spread the love

Spread the loveവിശാലമായ വീക്ഷണവും ജീവിതകാഴ്ചപ്പാടുകളും തരുന്ന നല്ലൊരു കുറിപ്പ്.. ————————————– കുക്കറിൽ മുട്ട പുഴുങ്ങിയാൽ എന്തു സംഭവിക്കും? അസാധാരണ ബുദ്ധിമാനും സമർത്ഥനുമാണ് എൻ്റെ ഭർത്താവ്. എന്നെ വലിയ സ്നേഹമാണ്. പക്ഷേ പുള്ളിക്കാരന്റെ അമ്മ പറഞ്ഞിരിക്കുന്ന ഏതു കാര്യവും, കണ്ണും പൂട്ടി വിശ്വസിക്കും. സയൻസിൽ പി.എച്ച്.ഡി ഉള്ള ആളാണ്. […]

സ്ത്രീകൾക്ക് നാവുണ്ടായതെങ്ങനെ. ഒരു വാട്സ്ആപ്പ് കോമഡി 

Spread the love

Spread the loveസ്ത്രീകളെ നിർമ്മിച്ച ദിവസം ദൈവം വളരെ വൈകിയും പ്രവർത്തിയിൽ ആയിരുന്നു…… ഇത് കണ്ടുവന്ന ഒരു സ്വർഗ്ഗനിവാസി ചോദിച്ചു…. “എന്തിനാ ഇതിനും മാത്രം സമയമെടുക്കുന്നത് ??” ദൈവം ചോദിച്ചു… “ഞാൻ അവളെ നിർമ്മിക്കാൻ വേണ്ടി ബുദ്ധിമുട്ടുന്നത് നീ കാണുന്നില്ലേ ??” “അവൾക്ക് എല്ലാ ഭക്ഷണവും ഉണ്ടാക്കാൻ അറിയണം… […]

Leave a Reply

Your email address will not be published. Required fields are marked *