From the blog

അനുരാഗലോലഗാത്രി വരവായി നീലരാത്രി വരികൾ

Spread the love

രചന: യൂസഫലി കേച്ചേരി
സംഗീതം: നൗഷാദ്
പാടിയത്: കെ ജെ യേശുദാസ്, പി സുശീല
ചിത്രം: ധ്വനി
രാഗം: ഗൗരിമനോഹരി

തര രാ…ര രാ….ര രാ..ര
തര രാ…ര രാ….ര രാ..ര
തര രാ…ര രാ‍….ര രാ‍..ര
അ ആ……………………
അ അ അ…. ……………

അനുരാഗലോലഗാത്രി വരവായി നീലരാത്രി
നിനവിന്‍ മരന്ദചഷകം
നിനവിന്‍ മരന്ദചഷകം
നെഞ്ചില്‍ പതഞ്ഞ രാത്രി
അനുരാഗലോലഗാത്രി വരവായി നീലരാത്രി

ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി മായാമയൂരമാടി
മായാമയൂരമാടി……..
ഒളി തേടി നിലാപ്പൂക്കള്‍
ഒളി തേടി നിലാപ്പൂക്കള്‍
വീഴുന്നു നിന്റെ കാല്‍ക്കല്‍
അനുരാഗലോലഗാത്രി വരവായി നീലരാത്രി

സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
സുരലോകമൊന്നു തീര്‍ത്തു..
ഉതിരുന്നു മന്ദമന്ദം
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം
അനുരാഗലോലഗാത്രി വരവായി നീലരാത്രി….

Anuraga Lola Gathri Lyrics

Lyrics: Yusuf Ali Kecheri

Movie: Dhwani (1988)

Music – Noushad Ali

Singer – K J Yeshudas

Raaga: Gourimanohari

Related Articles

കോവിഡ്-19 വൈറസ് പൂച്ചകളെ ബാധിച്ചേക്കാം പക്ഷെ പട്ടികളെ ബാധിക്കില്ല: റിസർച്ച് റിപ്പോർട്ട് 

Spread the love

Spread the loveമുന്നറിയിപ്പ്: ഇത് ബയോആർക്കൈവിൽ പ്രസിദ്ധീകരിച്ച ഒരു റിസർച്ച് ആണ്. ഇതിന്റെ ആധികാരികത ഈ പേപ്പറിന്മേലുള്ള റിവ്യൂ പ്രോസസ്സ് കഴിഞ്ഞതിനു ശേഷം മാത്രമേ ഉറപ്പിക്കാനാവൂ. അതുകൊണ്ടുതന്നെ ലോകാരോഗ്യ സംഘടന പോലുള്ള ഏജൻസികൾ ഇപ്പോൾ ഇതിന്മേൽ അഭിപ്രായം പറയില്ല. ആധികാരികമായ റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ അവർ ഇങ്ങനെയുള്ള കാര്യങ്ങളിൽ വെളിപ്പെടുത്തൽ നടത്തൂ. അതുകൊണ്ടു […]

വിദ്യാഭ്യാസം മാനവീയതയുടെ അളവുകോൽ ആണോ? 

Spread the love

Spread the loveശ്രീ T N ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്. അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ കീഴ്ക്കാണാം കുരുവിയുടെ കൂടുകൾ, […]

Old Kochi

ഇന്നത്തെ കൊച്ചി നഗരത്തെപ്പറ്റി കുറച്ച് പഴയ അറിവുകൾ

Spread the love

Spread the loveഇന്നത്തെ കൊച്ചി നഗരത്തെപ്പറ്റി കുറച്ച് പഴയ അറിവുകൾ…. 1910 ൽ കൊച്ചിയിൽ 23000 ആളെ ആകെ ഉണ്ടായിരുന്നുള്ളു.⛱🧞‍♂👈🏻പത്മ ജങ്ഷൻ പുഞ്ച പാടമായിരുന്നു.⛱🧞‍♂👈🏻ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോടായിരുന്നു.⛱🧞‍♂👈🏻ലുലു മാൾ ഉള്ള ഇടപ്പളി കുറുക്കൻ മാർ നിറഞ്ഞ കാടായിരുന്നു ..⛱🧞‍♂👈🏻അതിന്റെ സൈഡിലെ ഓവുചാൽ… കനാൽ ആയിരുന്നു […]

Leave a Reply

Your email address will not be published. Required fields are marked *