From the blog

ആകാശമാകേ കണിമലർ വരികൾ

Spread the love

രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ജോൺസൺ
പാടിയത്: കെ ജെ യേശുദാസ്
ചിത്രം: നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ

ആകാശമാകേ… കണിമലർ കതിരുമായ് പുലരി പോൽ വരൂ(2)
പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ…
ആകാശമാകേ …

വയലിനു പുതു മഴയായ് വാ കതിരാടകളായ്
വയണകൾ കദളികൾ ചാർത്തും കുളിരായി വാ (2)
ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറു മുന്തിരി തളിർ പന്തലും
ഒരു വെൺപട്ടു നൂലിഴയിൽ …മുത്തായ് വരൂ…
ആകാശമാകേ…കണിമലർ കതിരുമായ് പുലരി പോൽ വരൂ

പുലരിയിലിളവെയിലാടും പുഴ പാടുകയായ്
പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ (2)
മലർവാക തൻ ‍നിറതാലവും അതിലായിരം കുളുർ ജ്വാലയും
വരവേൽക്കയാണിതിലേ … ആരോമലേ…

ആകാശമാകേ…കണിമലർ കതിരുമായ് പുലരി പോൽ വരൂ
പുതു മണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ…
ആകാശമാകേ …
ലാലാലലാലാ…ലാലാലലാലാ…ലാലാലലാലാ…

Related Articles

ഇറ്റലിയിൽ നടക്കുന്നതിനെക്കുറിച്ച് അവിടുത്തെ ജെയ്സൺ യാനൊവിറ്റ്സ് എന്ന ഒരു പൗരൻ ട്വിറ്ററിൽ എഴുതിയ ഒരു ത്രെഡിന്റെ സ്വതന്ത്ര പരിഭാഷ

Spread the love

Spread the love“എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കൂടിക്കഴിയില്ല” നിങ്ങൾക്കിപ്പോഴും കാര്യം തിരിഞ്ഞില്ലെങ്കിൽ നിങ്ങളിത് തീർച്ചയായും വായിക്കണം. ഇത് ഒരു സിനിമാ കഥയല്ല. ഫിക്ഷനല്ല. ഇറ്റലിയിൽ നടക്കുന്നതിനെക്കുറിച്ച് അവിടുത്തെ ഒരു പൗരൻ( ജെയ്സൺ യാനൊവിറ്റ്സ്) ട്വിറ്ററിൽ എഴുതിയ ഒരു ത്രെഡാണ്. അതിന്റെ സ്വതന്ത്ര പരിഭാഷമാത്രമേ എന്റേതായുള്ളു. 📌 […]

Leave a Reply

Your email address will not be published. Required fields are marked *