From the blog

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ വരികൾ

Spread the love

രചന: ഒ എൻ വി കുറുപ്പ്
സംഗീതം: സലിൽ ചൗധരി
പാടിയത്: കെ ജെ യേശുദാസ്
ചിത്രം: തുമ്പോളി കടപ്പുറം

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

ഒഴുകുന്ന താഴംപൂ മണമിതു നാമിന്നും
പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2)
ഒരുക്കുന്നു കൂടൊന്നിതാ………..
ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ
കടൽപെറ്റൊരീ മുത്തു ഞാനെടുക്കും
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2)
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌
മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2)
ഒരു നാടൻപാട്ടായിതാ …….
ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടൽത്തിരയാടുംനീ തീമണലിൽ
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

Related Articles

വെള്ളപ്പൊക്ക ദുരന്തത്തിൽ നിന്നും ലഭിച്ച ഒരനുഗ്രഹം

Spread the love

Spread the loveവിശാലമായ വീക്ഷണവും ജീവിതകാഴ്ചപ്പാടുകളും തരുന്ന നല്ലൊരു കുറിപ്പ്.. ————————————– കുക്കറിൽ മുട്ട പുഴുങ്ങിയാൽ എന്തു സംഭവിക്കും? അസാധാരണ ബുദ്ധിമാനും സമർത്ഥനുമാണ് എൻ്റെ ഭർത്താവ്. എന്നെ വലിയ സ്നേഹമാണ്. പക്ഷേ പുള്ളിക്കാരന്റെ അമ്മ പറഞ്ഞിരിക്കുന്ന ഏതു കാര്യവും, കണ്ണും പൂട്ടി വിശ്വസിക്കും. സയൻസിൽ പി.എച്ച്.ഡി ഉള്ള ആളാണ്. […]

അനുരാഗലോലഗാത്രി വരവായി നീലരാത്രി വരികൾ

Spread the love

Spread the loveരചന: യൂസഫലി കേച്ചേരിസംഗീതം: നൗഷാദ്പാടിയത്: കെ ജെ യേശുദാസ്, പി സുശീലചിത്രം: ധ്വനിരാഗം: ഗൗരിമനോഹരി തര രാ…ര രാ….ര രാ..രതര രാ…ര രാ….ര രാ..രതര രാ…ര രാ‍….ര രാ‍..രഅ ആ……………………അ അ അ…. …………… അനുരാഗലോലഗാത്രി വരവായി നീലരാത്രിനിനവിന്‍ മരന്ദചഷകംനിനവിന്‍ മരന്ദചഷകംനെഞ്ചില്‍ പതഞ്ഞ രാത്രിഅനുരാഗലോലഗാത്രി വരവായി […]

എൻ്റെഓർമ്മകൾ: കൃഷി മുതൽ ആത്മീയത വരെ

Spread the love

Spread the loveഎൻ്റെ ബാല്യം I മുതൽ കൃഷിയുമായി ഇഴപിരിയാത്ത ഓർമ്മകളാണുള്ളത്. അച്ഛൻ മികച്ച കർഷകനായിരുന്നു. നെല്ലും പച്ചക്കറികളും സ്വന്തം പറമ്പിലും പാട്ടത്തിനെടുത്ത പാടത്തും പറമ്പിലും (പാട്ടം എന്ന് പറഞ്ഞെന്നേയുള്ളൂ, ആലപ്പുഴയിൽ ,പണമൊന്നും കൊടുക്കാതെ തന്നെ ക്യഷിക്ക് താല്പര്യമുള്ളവർക്ക് ‘ ധാരാളം സ്ഥലങ്ങൾ, സ്നേഹത്തോടെ കൊടുക്കുമായിരുന്നു കൃഷിയിൽ താല്പര്യമില്ലാത്ത […]

Leave a Reply

Your email address will not be published. Required fields are marked *