From the blog

പവിഴം പോൽ പവിഴാധരം പോൽ വരികൾ

Spread the love

സംഗീതം: ജോൺസൺ
രചന: ഒ എൻ വി കുറുപ്പ്
പാടിയത്: കെ ജെ യേശുദാസ്
ചിത്രം: നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986)

പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ (2)
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ

മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ-
പ്പാൽമണികൾ കനമാർന്നതില്ലേ
മദകൂജനമാർന്നിണപ്പ്രാക്കളില്ലേ (മാതളങ്ങൾ…)
പുലർ വേളകളിൽ വയലേലകളിൽ
കണി കണ്ടു വരാം കുളിർ ചൂടി വരാം
പവിഴം പോൽ പവിഴാ…..ധരം പോൽ
പനിനീർ പൊൻ മുകുളം പോ…ൽ

നിന്നനുരാഗമിതെൻ സിരയിൽ സുഖ
ഗന്ധമെഴും മദിരാസവമായ് (2)
ഇളമാനിണ നിൻ കുളിർമാറിൽ സഖീ (നിന്നനുരാഗ…)
തരളാർദ്രമിതാ തല ചായ്ക്കുകയായ്
വരു സുന്ദരി എൻ മലർ ശയ്യയിതിൽ
പവിഴം പോൽ പവിഴാ…..ധരം പോൽ
പനിനീർ പൊൻ മുകുളം പോ…ൽ
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ
പവിഴം പോൽ പവിഴാ…….ധരം പോൽ
പനിനീർ പൊൻ മുകുളം പോ…….ൽ

Related Articles

എന്തുകൊണ്ട് ഹാന്റാ വൈറസ് നെ ഭയക്കേണ്ട ? ഹാന്റാ വൈറസ് നെപ്പറ്റി ചില അറിവുകൾ

Spread the love

Spread the loveഹാന്റാ വൈറസ് കൊണ്ടുള്ള മരണ സാധ്യതാനിരക്ക് 36 % ആണ് എന്നാൽ പേടിക്കേണ്ട കാര്യമില്ല എന്തുകൊണ്ടെന്നാൽ ഹാന്റാ വൈറസ് രോഗം ബാധിച്ച എലിയുടെ സ്രവവുമായി കോണ്ടാക്ടിൽ വന്നാൽ മാത്രമേ പകരുകയുള്ളു. ഏലി കടിച്ചാൽ പോലും ഇത് പകരാനുള്ള സാധ്യത കുറവാണ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഇത് […]

കോവിഡ്-19 ശാസ്ത്രീയമായ അറിവുകൾ എന്തൊക്കെ ?

Spread the love

Spread the loveകൊറോണ വൈറസ് ഒന്നാം ഘട്ടം കടന്ന് രണ്ടിലേയ്ക്കും മൂന്നിലേയ്ക്കും എത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സെൽഫ് ഐസൊലേഷൻ നിർബന്ധമായും ചെയ്യേണ്ടതിന്റെ പിന്നിലെ ശാസ്ത്രീയ വശം അറിഞ്ഞിരുന്നാൽ കൂടുതൽ ഉത്തരവാദിത്തത്തോടെ അങ്ങനെ ചെയ്യാൻ സഹായിക്കും എന്ന ഒരു തോന്നലിൽ നിന്നാണ് ഈ ആർട്ടിക്കിൾ എഴുതാൻ തീരുമാനിച്ചത്.   ശാസ്ത്രീയമായി ഗവേഷണങ്ങളിലൂടെ […]

ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ വരികൾ

Spread the love

Spread the loveസംഗീതം: ജി ദേവരാജൻ രചന: ഒ എൻ വി കുറുപ്പ് പാടിയത്: പി ജയചന്ദ്രൻ ആൽബം: ദൂരദർശൻ പാട്ടുകൾ ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ ഒന്നിനി തിരി താഴ്ത്തൂ ശാരദനിലാവേ ഈ കണ്ണിലെ കിനാവുകൾ കെടുത്തരുതേ കണ്ണിലെ കിനാവുകൾ […]

Leave a Reply

Your email address will not be published. Required fields are marked *