From the blog

പ്ലസ് വൺ പ്രവേശനത്തിന് ലഭിക്കുന്ന ബോണസ് പോയിന്റുകൾ എങ്ങനെയൊക്കെ

Spread the love

പ്ലസ് വൺ പ്രവേശനവുമാ യി ബന്ധപ്പെട്ട് ലഭ്യമാവുന്ന ബോണസ് പോയിന്റുകളെ കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ബോണസ് പോയിന്റുകൾ :

01 : പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.

02 : SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

03 : താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

04 : താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.

05 : താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ
2 ബോണസ് പോയിൻറ് ലഭിക്കും.

06 : NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.

07 : കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

08 : ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

Related Articles

കോവിഡ്-19 വൈറസ് പൂച്ചകളെ ബാധിച്ചേക്കാം പക്ഷെ പട്ടികളെ ബാധിക്കില്ല: റിസർച്ച് റിപ്പോർട്ട് 

Spread the love

Spread the loveമുന്നറിയിപ്പ്: ഇത് ബയോആർക്കൈവിൽ പ്രസിദ്ധീകരിച്ച ഒരു റിസർച്ച് ആണ്. ഇതിന്റെ ആധികാരികത ഈ പേപ്പറിന്മേലുള്ള റിവ്യൂ പ്രോസസ്സ് കഴിഞ്ഞതിനു ശേഷം മാത്രമേ ഉറപ്പിക്കാനാവൂ. അതുകൊണ്ടുതന്നെ ലോകാരോഗ്യ സംഘടന പോലുള്ള ഏജൻസികൾ ഇപ്പോൾ ഇതിന്മേൽ അഭിപ്രായം പറയില്ല. ആധികാരികമായ റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ അവർ ഇങ്ങനെയുള്ള കാര്യങ്ങളിൽ വെളിപ്പെടുത്തൽ നടത്തൂ. അതുകൊണ്ടു […]

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെവന്ന പ്രവാസി മലയാളികൾക്ക് അടിയന്തര ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ

Spread the love

Spread the love01/01/2020 – നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചു പോകാന്‍ സാധിക്കാതെ നില്‍ക്കുന്നവര്‍ക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കും ₹5,000/- (അയ്യായിരം രൂപ […]

എന്താണ് റിവേഴ്‌സ് ഐസൊലേഷൻ? ഐസൊലേഷനുമായുള്ള ഇതിന്റെ വ്യത്യാസം എന്താണ്?

Spread the love

Spread the loveഈയിടെയായി കൊറോണയോടനുബന്ധിച്ചു റിവേഴ്‌സ് ഐസൊലേഷൻ എന്ന വാക്ക് നാം ധാരാളം കേൾക്കുന്നുണ്ടാവും. എന്താണ് റിവേഴ്‌സ് ഐസൊലേഷൻ എന്ന് നമ്മിൽ പലരും ചിന്തിക്കുന്നുമുണ്ടാകും. ഐസൊലേഷനുമായുള്ള ഇതിന്റെ വ്യത്യാസം എന്താണ് എന്നും ചിന്തിക്കുന്നുണ്ടാകും. ഐസൊലേഷനിൽ നമ്മൾ ഒരു രോഗിയാണെങ്കിൽ രോഗം മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കാൻ വേണ്ടി നാം വീട്ടിലിരിക്കുന്നത് പോലെയുള്ള […]

Leave a Reply

Your email address will not be published. Required fields are marked *